പത്തനംതിട്ട: ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആര്‍പ്പൂക്കര സ്വദേശി മരിച്ചു. ആര്‍പ്പൂക്കര തിനാക്കുഴി ഷാജി(ജോര്‍ജ് കുട്ടി-56)യാണ് മരിച്ചത്.
പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ടാക്സി ‘വെള്ളിമൂങ്ങ’യുടെ ഡ്രൈവറെ ഗാന്ധി നഗര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ രാത്രി ഒമ്പതിന് ആര്‍പ്പൂക്കര കസ്തൂര്‍ബായ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. ജോര്‍ജ് കുട്ടിയും ഭാര്യയും സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ എതിര് ദിശയില്‍ നിന്നെത്തിയ ഓട്ടോ ടാക്സി ‘വെള്ളിമൂങ്ങ’ ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഷാജിയെ മെഡിക്കന്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.