മലബന്ധം അകറ്റാന്‍  ഈ ഒരൊറ്റ ഫ്രൂട്ട് കഴിച്ചാല്‍ മതിയാകും

മലബന്ധം അകറ്റാന്‍ ഈ ഒരൊറ്റ ഫ്രൂട്ട് കഴിച്ചാല്‍ മതിയാകും

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹാരം തേടുക. 

മലബന്ധം അകറ്റാന്‍  ഈ ഒരൊറ്റ ഫ്രൂട്ട് കഴിച്ചാല്‍ മതിയാകും

മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു പഴത്തെ പരിചയപ്പെടാം.

മലബന്ധം അകറ്റാന്‍ കിവി

ഫൈബര്‍, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് കിവി. നാരുകള്‍ ഉള്ളതിനാല്‍ കിവി കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

രണ്ട് കിവി പഴം വീതം

മലബന്ധം ഒഴിവാക്കുന്നതിനും മലവിസർജ്ജനം എളുപ്പമാക്കുന്നതിനും രണ്ട് കിവി പഴങ്ങൾ കഴിക്കുന്നത് ഫലപ്രദമാണെന്ന് 2022 ലെ ഒരു പഠനവും കണ്ടെത്തി.  

കുടലിന്‍റെ ആരോഗ്യം

നാരുകളാല്‍ സമ്പന്നമായ കിവി കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

വിറ്റാമിന്‍ സിയുടെ കലവറ

കിവി വിറ്റാമിന്‍ സിയുടെ കലവറ കൂടിയാണ്. 

ചര്‍മ്മം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കിവി കഴിക്കുന്നത് നല്ലതാണ്. 

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന മറ്റ് പഴങ്ങള്‍:

പിയര്‍ പഴം, മുന്തിരി, വാഴപ്പഴം, ഓറഞ്ച്, ആപ്പിള്‍, പപ്പായ, ബെറി പഴം, അത്തിപ്പഴം, ഉണങ്ങിയ പ്ലം തുടങ്ങിയവയൊക്കെ മലബന്ധം അകറ്റാന്‍ സഹായിക്കും. 
 

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

By admin

You missed