മക്കരപ്പറമ്പ് : ‘ഉമീദ് ബില്ല് മുസ്‌ലിം വംശഹത്യ ശ്രമത്തിന്റെ തുടർച്ച’ തലക്കെട്ടിൽ വഖഫ് വിരുദ്ധ കേന്ദ്ര ബില്ല് പിൻവലിക്കുക എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി മക്കരപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.
സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി ഷബീർ കറുമുക്കിൽ, ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ്, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് എൻ.കെ ഫഹദ്, സി. എച്ച് അഷ്റഫ്, ജാബിർ പടിഞ്ഞാറ്റുമുറി, മുഹമ്മദ് ജദീർ, നിഷാനുൽ ഹഖ് എന്നിവർ നേതൃത്വം നൽകി.