കോഴിക്കോട്: ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ ബിബിഎ വിദ്യാര്‍ത്ഥി പിടിയില്‍. മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസില്‍ ശ്രാവണ്‍ സാഗര്‍ (20) ആണ് 105 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലാണ് ഇയാള്‍ ലഹരി വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ഫറോക്ക് എസ്ഐ അനൂപ് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.