റിയാദ് : സി ഐ ഹരിശങ്കറായി കുഞ്ചാക്കോ ബോബൻ വീണ്ടും പോലീസ് ഓഫീസർ വേഷത്തിൽ എത്തി പ്രക്ഷകയുടെ മനം കവർന്ന് ബംബർ ഹിറ്റായി മാറി കഴിഞ്ഞ പുതിയ ചിത്രം “ഓഫീസർ ഓൺ ഡ്യൂട്ടിയുടെ” സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടത്തിയ ഫാൻസ് ഷോ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ഒരേ സമയത്ത് രണ്ട് സ്‌ക്രീനുകളിൽ ഒരു പടത്തിന്റെ ഫാൻസ് ഷോ നടത്തുന്നത് മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിൽ ആദ്യ സംഭവമായി ചാക്കോച്ചൻ ലൗവേഴ്സ് ആൻഡ് ഫ്രണ്ട്‌സ് ടീം തെളിയിച്ചിരിക്കുന്നു.
ഒരു മാലമോഷണ കേസിൽ നിന്നും ആരംഭിക്കുന്ന കഥ പുതുതലമുറ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി വൈരാഗ്യ ബുദ്ധിയോടുകൂടി രക്തബന്ധങ്ങൾക്ക് വില കൽപ്പിക്കാതെ മനുഷ്യനെ തിരിച്ചറിയാനുള്ള ബോധമില്ലാതെ സ്വന്തം ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് നേർവഴി തിരഞ്ഞെടുക്കുവാൻ വേണ്ടി ഉള്ള ഒരു സന്ദേശമായി മാറിയിരിക്കുകയാണ് “ഓഫീസർ ഓൺ ഡ്യൂട്ടി” എന്ന സിനിമ.
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുടരുകയാണ് നായാട്ടിനു ശേഷമുള്ള പോലീസ് വേഷം സി.ഐ ഹരിശങ്കറിലൂടെ. ഇരട്ടയുടെ കോ ഡയറക്ടര്‍ ജിത്തു അഷ്‌റഫിന്‍റെ ആദ്യചിത്രം. നായാട്ടിനു ശേഷമുള്ള ഷാഹി കബീര്‍- കുഞ്ചാക്കോ ബോബന്‍ സിനിമ. റോബി വര്‍ഗീസ് രാജിന്‍റെ ഛായാഗ്രഹണം. പശ്ചാതല സംഗീതം ജേക്ക്സ് ബിജോ. പ്രിയാമണി, ജഗദീഷ്, റംസാൻ, ഉണ്ണി ലാലു,വിശാഖ് നായര്‍ തുടങ്ങിയവർ നിര്‍ണായക വേഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്
ഫാൻസ് ഷോയിൽ റിയാദിലെ സാമൂഹിക സാംസ്‌കാരിക ,മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.അൽ റയ്യാൻ പോളിക്ലിനിക്ക്, പി.എഫ്.സി ഫ്രൈഡ് ചിക്കൻ എന്നി സ്ഥാപനങ്ങളുടെ പൂർണ്ണ സപ്പോർട്ട് ടീമിന് ലഭിക്കുകയുണ്ടായി.
ഫാൻസ് ഷോയുടെ ഭാഗമായി നടത്തിയ കേക്ക് കട്ടിങ്ങ് ചടങ്ങിന് അൽ റയാൻ പോളിക്ലിനിക് മാനേജിങ് ഡയറക്ടർ മുഷ്താക് മുഹമ്മദലി,പി എഫ് സി പ്രതിനിധി ഇജാസ് സുഹൈൽ, ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്, ഒഐസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, CLF റിയാദ് പ്രസിഡന്റ് അലക്സ് കൊട്ടാരക്കര,സെക്രട്ടറി സജീർചിതറ ,കോ-ഓർഡിനേറ്റർ സിയാദ് വർക്കല എന്നിവർ പങ്കെടുത്തു.
ബോസ് ഓഫീസിൽ തകർത്തു മുന്നേറുന്ന ഓഫീസർ എന്ന സിനിമ ഇതുനോടകം തന്നെ കേരളത്തിൽ വമ്പൻ തരംഗം ആണ് സൃഷ്ടിച്ചിരിക്കുന്നത്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഒരു മികച്ച അനുഭവമായിരിക്കും.പുതു തലമുറ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.