കോട്ടയം: താറുമാറായി കോട്ടയം ജില്ലയിലെ തദ്ദേശ വികസനം. ജില്ലയില്‍ ആകെ നാലു തദ്ദേശ സ്ഥാപനങ്ങള്‍ മാത്രാമാണ് 60% ശതമാനത്തിന് മുകളില്‍ പദ്ധതി തുക ചെലവഴിച്ചത്.
മാര്‍ച്ച് 31 ന് മുന്‍പ് തുക വിനിയോഗിച്ചില്ലെങ്കില്‍ പണം നഷ്ടമാകുന്ന അവസ്ഥയുണ്ട്. ചെലവഴിച്ചത് 50.06 %വാര്‍ഷിക പദ്ധതികളില്‍ ജില്ല 50.06 ശതമാനം തുകയാണ് ചെലവഴിച്ചിരിക്കുന്നത്.
മാര്‍ച്ച് 31 നുള്ളില്‍ പദ്ധതി തുക ചെലവഴിക്കും. റോഡുകളുമായി ബന്ധപ്പെട്ട പദ്ധതികളാണ് വൈകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, സാമ്പത്തിക വര്‍ഷം അവസാനിക്കാറായപ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ ട്രഷറി നിയന്ത്രണത്തില്‍ കുരുങ്ങുകയാണെന്ന് കരാറുകാരും ആരോപിക്കുന്നു.
890 ബില്ലുകളില്‍ നിന്നായി 1206 കോടിയാണ് മാറിക്കിട്ടാനുള്ളത്. അഞ്ചുലക്ഷത്തിലധികമുള്ള ബില്ലകള്‍ക്കാണ് ഇപ്പോൾ നിയന്ത്രണം ഉള്ളത്.
ഈ സ്ഥിതി തുടരുന്നത് പദ്ധതി നിര്‍വഹണത്തെയും സാരമായി ബാധിക്കുന്നു എന്നും കരാറുകാരും ആരോപിക്കുന്നു.
ജില്ലാ പഞ്ചായത്ത് 183.81 കോടി, കോട്ടയം നഗരസഭ 60.03കോടി, കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് 9.58 കോടി, തിടനാട് പഞ്ചായത്ത് 9.85 കോടി എന്നിങ്ങനെയാണ് കെട്ടിക്കിടക്കുന്ന തുകയുടെ കണക്ക്.
ഗ്രാമീണ റോഡുകളുടെ നിര്‍മാണം, കെട്ടിട അറ്റകുറ്റപ്പണി ഉള്‍പ്പെടെയാണിത്. 448 ബില്ലുകള്‍ റോഡുകളുമായി ബന്ധപ്പെട്ടാണ്.
ജൂണില്‍ 25 ലക്ഷമായിരുന്നു ബില്ലുകളുടെ പരിധിയെങ്കില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സെപ്റ്റംബറോടെ വീണ്ടും കുറച്ചു.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുക.
ഇക്കാലയളവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പദ്ധതി പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു.
കരാറുകാരുടെ ബില്ലുകള്‍ ബാങ്ക് വഴി മാറാവുന്ന ബില്‍ ഡിസ്‌കൗണ്ട് സംവിധാനത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കരാറുകാര്‍ പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നില്ല.
ഏറ്റെടുത്തവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുമില്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ആരോപിക്കുന്നുണ്ട്.