കോട്ടയം: ഇന്ന് മഹാശിവരാത്രി. പ്രാര്‍ഥനകളും ശിവപൂരാണ പാരായണവുമായി ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ക്ക് തുടക്കുമായി.
പുരാണങ്ങള്‍ പ്രകാരം എല്ലാ മാസത്തിലും ഓരോ ശിവരാത്രികള്‍ വരുന്നുണ്ട് എന്നാണ് ഐതിഹ്യം. ഇതനുസരിച്ച് എല്ലാ മാസത്തിലെയും കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയാണ് മാസ ശിവരാത്രിയായി കണക്കാക്കപ്പെടുന്നത്.
എന്നാല്‍ മാഘ മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയാണ് മഹാശിവരാത്രിയായി കണക്കാക്കപ്പെടുന്നത്.
ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നത് കൊണ്ട് മോക്ഷം ലഭിക്കുമെന്ന വിശ്വാസവുമുണ്ട്. പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയൊട്ടാകെ വ്രതശുദ്ധിയുയോടെ ശിവരാത്രി ആഘോഷിക്കുന്നു.
കേരളത്തിലെ ആലുവ ശിവരാത്രി ഏറെ പ്രസിദ്ധമാണ്.ശിവരാത്രി ദിനത്തിലെ ഏറ്റവും സുപ്രധാന ആചാരമാണ് വ്രതം. ശിവരാത്രിയുടെ തലേന്നു രാത്രി അരിയാഹാരം ഭക്ഷിക്കുവാന്‍ പാടുള്ളതല്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ഭക്ഷിക്കാവുന്നതാണ്.
ശിവരാത്രി ദിനത്തില്‍ പകല്‍ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. വ്രതം അനുഷ്ഠിക്കുന്നവര്‍ ശിവരാത്രി ദിനത്തില്‍ ധ്യാനം പരിശീലിക്കുക ദിവസം മുഴുവന്‍ ശാന്തമായി ഈശ്വരനിങ്കല്‍ അര്‍പ്പിക്കാന്‍ ഇത് സഹായിക്കും.
ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും ചെയ്യും.
കോട്ടയത്ത് വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലും മഹാശിവരാത്രിയോട് ശിവരാത്രി ദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട്.
കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ ഇന്ന് രാവിലെ 9ന് പുലിയന്നൂര്‍ ക്ഷേത്രത്തിലേക്കുള്ള കാവടി ഘോഷയാത്രയുടെ സമാരംഭം, 10 മുതല്‍ അന്നപ്രസാദ വിതരണം, വൈകിട്ട് 5.15 ന് ഭക്തിഗാനമേള, 6.30ന് ദീപാരാധന, രാത്രി 12ന് ശിവരാത്രി പൂജ തുടര്‍ന്ന് ക്ഷേത്രക്കടവില്‍ ബലിയിടില്.
അന്തീനാട് മഹാദേവക്ഷേത്രത്തില്‍ ഇന്ന് രവാിലെ 9ന് ശ്രീബലി എഴുന്നള്ളത്ത്, തുടര്‍ന്ന് കാവടിഘോഷയാത്ര, പ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വേലകളി, സമൂഹശയനപ്രദക്ഷിണം, 9.30ന് ബാലെ, 12ന് ശിവരാത്രി പൂജ, 1ന് പള്ളിവേട്ട എഴുന്നള്ളത്ത്, വലിയകാണിക്ക, 27ന് രാവിലെ 10ന് കാഴ്ചശ്രീബലി, വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട്, 7ന് ആറാട്ടെതിരേല്പ്, ആറാട്ടുസദ്യ, കൊടിയിറക്ക്.
പുലിയന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ഇന്ന് രാവിലെ 9 മുതല്‍ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നും കാവടി ഘോഷയാത്ര, 11 മുതല്‍ മഹാപ്രസാദഊട്ട്, 12.30ന് കാവടി അഭിഷേകം, 1 മുതല്‍ കുറത്തിയാട്ടം, 3ന് ഓട്ടന്തുള്ളല്, വൈകിട്ട് 5 മുതല്‍ കാഴ്ചശ്രീബലി, വേലകളി.
9.15 മുതല്‍ നൃത്തനാടകം , 11.30 മുതല്‍ കഥാപ്രസംഗം. 12 മുതല്‍ ശിവരാത്രി പൂജ, പള്ളിവേട്ട എഴുന്നള്ളിപ്പ്.
ആറാട്ട് ദിവസമായ 27ന് രാവിലെ 7 മണിക്ക് ഊരുവലം എഴുന്നള്ളത്ത്, വൈകിട്ട് 5ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട് മേളം, 6.30 മുതല്‍ നാദസ്വരക്കച്ചേരി, 8 മുതല്‍ സംഗീതസദസ്, ആറാട്ട് കടവില്‍ ദീപക്കാഴ്ച, 11 മുതല്‍ ആറാട്ട് എതിരേല്‍പ്പ്, പാണ്ടിമേളം.
പള്ളിയാമ്പുറം മഹാദേവക്ഷേത്രത്തില്‍ ഇന്ന് പള്ളിവേട്ട, മഹാപ്രസാദഊട്ട്, വൈകിട്ട് തിരുമുന്പില് വേലകളി, മയൂരനൃത്തം, കാവടി.
7ന് നൃത്താര്‍ച്ചന രാത്രി 10.30ന് ദര്‍ശന പ്രധാനമായ ശിവരാത്രിപൂജ. 27ന് 9 മുതല്‍ 12 വരെ കാഴ്ചശ്രീബലി, ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, വൈകിട്ട് 4 30ന് ആറാട്ട് പുറപ്പാട്, 6ന് ആറാട്ട് , 7 മുതല്‍ ആറാട്ട് എതിരേല്പ്, ആറാട്ട് വിളക്ക്, ദീപകാഴ്ച, കൊടിയിറക്ക്, തിരുമുന്പില് വലിയ കാണിക്ക, ഇരുപത്തഞ്ച് കലശാഭിഷേകം.
പൂവരണി മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 6.30 മുതല്‍ വൈകിട്ട് 6 വരെ അഖണ്ഡനാമജപം.
6.30 ന് ദീപാരാധന 7ന് ഗാനമേള 9ന് മിഴാവില്‍ തായമ്പക രാത്രി 12ന് ശിവരാത്രിപൂജ, കൊടുമ്പിടി ഗുരുനാരായണ സേവാനികേതന്‍ ട്രസ്റ്റിന്റെ വിശ്രാന്തിനികേതനില് ഇന്ന് രാവിലെ ശാന്തിഹവനം, മൃത്യുജ്ഞായാര്ച്ചന, പ്രഭാഷണം, സമൂഹജപം, സിമ്പോസിയം എന്നിവ നടക്കും.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം, വെള്ളിലാപ്പിള്ളി ശക്തീശ്വരം ക്ഷേത്രം, പാലാ ളാലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും വിശേഷാല്‍ ചടങ്ങുകളോടെയും പൂജകളോടെയും ഇന്ന് ശിവരാത്രി ആഘോഷിക്കും.