കോട്ടയം: സംസ്ഥാന സർക്കാരിന്റെ വനിതാ കാൻസർ നിയന്ത്രണ പദ്ധതിയായ ആരോഗ്യം ആനന്ദം കർമപദ്ധതിയുടെ ഭാഗമായി കോട്ടയം സിവിൽ സ്‌റ്റേഷനിലെ വനിതാ ജീവനക്കാർക്കായി
അവബോധന ക്ലാസ് സംഘടിപ്പിച്ചു. തൂലിക കോൺ ഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ ഉദ്ഘാടനം ചെയ്തു.
പാലാ ഗവൺമെന്റ് ആശുപത്രിയിലെയും മാർ സ്ലീവാ മെഡിസിറ്റിയിലെയും ഓങ്കോളജിസ്റ്റുകളായ ഡോ. ശബരിനാഥ്, ഡോ. ജോഫിൻ കെ. ജോൺ എന്നിവർ ക്ലാസ് നയിച്ചു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. വ്യാസ് സുകുമാരൻ പ്രസംഗിച്ചു. വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാർ പങ്കെടുത്തു.