കുഭമേളയ്ക്കെത്തിയ ഭാര്യയെ വീഡിയോ കോൾ ചെയ്ത് ഭർത്താവ്, ഫോൺ ഗംഗയിൽ മുക്കി പുണ്യസ്നാനം നടത്തി ഭാര്യ; വീഡിയോ വൈറൽ

ചില കാര്യങ്ങൾ കാണുമ്പോൾ വിശ്വാസത്തിന് കണ്ണു മൂക്കുമില്ലെന്ന് തോന്നും. 144 വർഷത്തിന് ശേഷം പ്രയാഗ് രാജില്‍ നടക്കുന്ന മഹാ കുഭമേളയില്‍ പങ്കെടുത്ത് ഗംഗയില്‍ പുണ്യ സ്നാനം നടത്തിയാല്‍ മോക്ഷം ലഭിക്കുമെന്ന് വിശ്വാസികൾ കരുതുന്നു. എന്നാല്‍, പ്രയാഗ് രാജിലേക്ക് എത്തണമെങ്കില്‍ മണിക്കൂറുകൾ നീണ്ട ഗതാഗത തടസം നേരിടേണ്ടി വരുന്നു. തിരക്ക് മൂലം പലര്‍ക്കും പ്രയാഗ് രാജിലേക്ക് എത്താന്‍ പോലും കഴിയുന്നില്ല. ഇത്തരത്തില്‍ നിരാശരാകുന്ന വിശ്വാസികൾക്ക് വേണ്ടി ന്യൂജന്‍ സ്നാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വൈറലായത് 1,100 രൂപയും ഫോട്ടോയും അയച്ച് കൊടുത്താന്‍ ഡിജിറ്റല്‍ പുണ്യ സ്നാനം നടത്തിക്കൊടുക്കുമെന്ന വീഡിയോയായിരുന്നു. 

എന്നാല്‍ പതിയ വീഡിയോ ഇതിനെ എല്ലാം മറികടക്കുന്നതാണ്. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുക്കാനായെത്തിയ ഒരു സ്ത്രീയെ അവരുടെ ഭര്‍ത്താവ് വീഡിയോ കോൾ ചെയ്തപ്പോൾ, ഫോണ്‍ ഗംഗയില്‍ മുക്കി ഭാര്യ. ഭര്‍ത്താവിന് വേണ്ടി ‘വെർച്വൽ’ പുണ്യസ്നാനം നടത്തി. ഇതിന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ശിൽപ ചൗഹാൻ എന്ന ഇൻസ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. ഭർത്താവിന്‍റെ ചിത്രം സ്‌ക്രീനിൽ കാണുന്ന വിധത്തിലാണ് യുവതി ഫോൺ പിടിച്ച് വെള്ളത്തിൽ മുക്കുന്നത്. 

Watch Video: മാർപ്പാപ്പയുടെ മരണവും വത്തിക്കാന്‍റെ നാശവും നോസ്ട്രഡാമസ് പ്രവചിച്ചോ? ആശങ്കയോടെ ലോകം

Watch Video: മഹാ കുംഭമേളയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി സ്വിമ്മിംഗ് പൂളിൽ ‘പുണ്യസ്നാനം’; വീഡിയോ വൈറൽ

വീഡിയോ വൈറലായതോടെ ചിലര്‍ തമാശകളും മറ്റ് ചിലര്‍ വിശ്വാസവും വീഡിയോയ്ക്ക് താഴെ കുറിച്ചു. ‘ഭർത്താവിനോട് വസ്ത്രം മാറ്റാനും മുടി നന്നായി ഉണക്കാനും പറയൂ, അല്ലെങ്കിൽ തണുപ്പായിരിക്കും,’ ഒരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചു. ഫോൺ അവളുടെ കൈയിൽ നിന്ന് വഴുതിപ്പോയിരുന്നെങ്കിൽ, ഭർത്താവിന് തൽക്ഷണം മോക്ഷം ലഭിക്കുമായിരുന്നുവെന്നായിരുന്നു ഒരു കുറിപ്പ്. ഇന്ന്, അവൻ കുംഭമേളയിൽ ഓൺലൈനായി കുളിച്ച് തന്‍റെ പാപങ്ങൾ കഴുകിയെന്നാണ് മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. നിങ്ങൾ കാരണം മുഴുവൻ ഇൻസ്റ്റാഗ്രാമും പുണ്യസ്നാനം ചെയ്തു. നന്ദി എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇതിവരെയായി മഹാ കുംഭമേളയില്‍ 63 കോടിയിലധികം ഭക്തരെത്തി എന്ന് കണക്കാക്കുന്നു. 

Watch Video: കുംഭമേളയ്ക്ക് പോകാൻ പറ്റിയില്ല, ‘ഗംഗ’യെ വീട്ടിലേക്ക് വിളിച്ച് ഗൌരി; മറ്റെന്ത് പുണ്യമെന്ന് സോഷ്യൽ മീഡിയ

By admin