തി​രു​വ​ന​ന്ത​പു​രം: വെഞ്ഞാറമ്മൂട്ടില്‍ കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ യാത്രാമൊഴി. കൊല്ലപ്പെട്ട അഞ്ച് പേരുടെയും മൃതദേഹം സംസ്‌കരിച്ചു.
പ്ര​തി​യു​ടെ പെ​ൺ സു​ഹൃ​ത്താ​യ കൊ​ല്ല​പ്പെ​ട്ട ഫർ​സാ​ന​യു​ടെ മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് കാ​ട്ടു​മു​റാ​ക്ക​ൽ ജു​മാ​മ​സ്ജി​ദി​ൽ സം​സ്ക​രി​ച്ചു.

പ്ര​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ അ​ഫ്സാ​ൻ, സ​ൽ​മാ​ബീ​വി, ല​ത്തീ​ഫ്, ഷാ​ഹി​ദ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും സം​സ്ക​രി​ച്ചു. താ​ഴേ പ്ലാ​ങ്ങോ​ട് മു​സ്‌​ലീം ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ആ​യി​രു​ന്നു സം​സ്കാ​രം.

അ​തേ​സ​മ​യം പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന പ്ര​തി അ​ഫാ​ന്‍റെ അ​മ്മ ഷെ​മി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ശാ​രീ​രി​ക​നി​ല ആ​യി​ട്ടി​ല്ല.
അ​ഫാ​ൻ ആ​ദ്യം ആ​ക്ര​മി​ച്ച​ത് ഉ​മ്മ ഷെ​മി​യെ ആ​ണ്. പേ​രു​മ​ല​യി​ലെ വീ​ട്ടി​ൽ മാ​താ​വ് ഷെ​മി​യു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​തോ​ടെ ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ക്കി​യ ശേ​ഷം നി​ല​ത്തേ​ക്ക് എ​റി​ഞ്ഞു. 
ത​ല​യി​ടി​ച്ചു ബോ​ധ​ര​ഹി​ത​യാ​യ ഷെ​മി കൊ​ല്ല​പ്പെ​ട്ടെ​ന്ന് ക​രു​തി അ​ഫാ​ൻ ഇ​വി​ടെ​നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed