മദീന: രാജ്യാന്തര വ്യക്തിത്വവും സംരംഭകനുമായ ലുലു ഗ്രൂപ് മേധാവി എംഎ യൂസുഫലി മദീനാ ഗവർണറും ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനായ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനെ സന്ദർശിച്ചു.
ഗവര്‍ണറുടെ മദീനയിലെ കാര്യാലയത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ മദീനയില്‍ തുടങ്ങുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികൾ എന്നിവ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനുമായി യൂസഫലി ചർച്ച ചെയ്തെന്ന് സന്ദർശനത്തിൽ പങ്കാളികളായ ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ജിദ്ദ റീജിനല്‍ ഡയറക്ടര്‍ റഫീഖ് യാറത്തിങ്കല്‍ എന്നിവർ അറിയിച്ചു.
മദീന ഗവര്‍ണറേറ്റിന് കീഴിലുള്ള യാമ്പുവില്‍ പുതുതായി ആരംഭിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനം ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചിരുന്നു. യാമ്പു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചതില്‍ യൂസഫലിയെ ഗവര്‍ണര്‍ അഭിനന്ദിച്ചു.
അന്ത്യപ്രവാചകന്റെ പുണ്യപട്ടണമായ മദീനയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം ‘മദീന’ ഗവര്‍ണര്‍ യൂസഫലിക്ക് സമ്മാനിച്ചു.
Middle East & Gulf
News
Pravasi
saudi arabia
അന്തര്‍ദേശീയം
കേരളം
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത