കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി.വാർഡിലേക്ക് (ഏഴാം വാർഡ്) നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ടി.ആർ. രജിതയ്ക്ക് വമ്പൻ ജയം.
235 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം. ബി.ജെ.പി. സ്ഥാനാർഥി കെ.ആർ. അശ്വതിയാണ് രണ്ടാം സ്ഥാനത്ത്.
ഓരോരുത്തരുടെയും വോട്ടുനില ടി. ആർ. രജിത (കോൺഗ്രസ് -581), കെ.ആർ. അശ്വതി (ബി.ജെ.പി.- 346) മോളി ജോഷി (സ്വതന്ത്ര- 335).