കോട്ടയം : നാട്ടിലെ കുറ്റകൃത്യങ്ങൾക്ക് നേതൃത്വവും, ഒത്താശയും നൽകുന്നവരുടെയും അതുമായി ബന്ധപ്പെട്ടവരുടെയും വിവരങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിക്കുമെന്ന് വാഗ്ദാനം അനുസരിച്ചു നൽകിയ വിവരങ്ങൾ ചോർന്നതിനെ തുടർന്ന് പ്രദേശിക മാധ്യമ പ്രവർത്തകന് എതിരെ കൊലവിളിയുമായി മധ്യവയസ്കൻ. 
വൈക്കം ഡിവൈഎസ്പിയുടെ പരിധിയിലെ ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അറിയിക്കണമെന്ന വൈക്കം ഡിവൈഎസ്പിയുടെ നിർദ്ദേശം അനുസരിച്ച് കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും, പ്രദേശിക മാധ്യമ പ്രവർത്തകനുമായ ബെയ്ലോൺ എബ്രാഹം തനിക്ക് പൊതുജനങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ രഹസ്യമായി പൊലീസ് – എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.
 ലഭിച്ച വിവരങ്ങൾ അനുസരിച്ച് ലഹരി മാഫിയ സംഘങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് വിവരങ്ങൾ പൊലീസ് അന്വേഷണത്തിൻ്റെ ഭാഗമായി എത്തിയത് അരീക്കര പാറത്തോട് ഭാഗത്തുള്ള മധ്യവയസ്കനെ ചുറ്റിപ്പറ്റിയാണ്. അന്വേഷണത്തിൽ വിവരങ്ങൾ സത്യമാണ് എന്ന് പൊലീസിന് ബോദ്ധ്യമാകുകയും ചെയ്തു.
ഇത് അനുസരിച്ച്  മധ്യവയസ്കനെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്ത കൂടെ വിവരം ലഭിച്ച ഉറവിടം പൊലീസ് ഉദ്യോഗസ്ഥരിലാരോ കുറ്റാരോപിതനോട് വെളിപ്പെടുത്തിയെന്നാണ് പരാതി .
ഇതിന് ശേഷം നിരന്തരമായ വധഭീഷണിയും കൊലവിളിയുമാണ് എന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ രഹസ്യവിവരങ്ങൾ ചോർന്നതിനെ കുറിച്ച് ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ബെയ്ലോൺ എബ്രാഹം കേരള മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 
 ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടും  മധ്യവയസ്കന്റ്റെ  ഭാഗത്ത് നിന്നുമുള്ള ഭീഷണി തുടരുകയാണെന്ന് ബെയ്ലോൺ എബ്രാഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed