ദമാം :ദമാം-ഹുഫുഫ് റോഡിൽ കായംകുളം സ്വദേശി വാഹനാപകടത്തിൽ മരിച്ചു.കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാര് കുഞ്ഞ്- ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്.ട്രാൻസ്‌പോർട്ടെഷൻ കമ്പനി ജീവനക്കാരനായിരുന്നു. എതിർ ദിശയിൽ വന്നു കൂട്ടിയിടിച്ച വാഹനമോടിച്ച സൗദി പൗരനും മരിച്ചിട്ടുണ്ട്.
കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപയുടെ പ്രസിഡന്റ്‌ ഇസ്ഹാഖ് ലവ്ഷോറിന്റെ സഹോദര പുത്രനാണ്. ഡോ അഹ് ന അലി ഏക സഹോദരി ആണ്.
ഭാര്യ : ഹാഷ്മി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു അൽഹസ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ഹനീഫ(നവോദയ),നാസർ മദനി(ഇസ്ലാഹി സെന്റർ) എന്നിവർക്കൊപ്പം കൃപ ചെയർമാൻ മുജീബ് കായംകുളവും രംഗത്തുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *