കൊല്ലം കുണ്ടറയില്‍ റെയില്‍വേപാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് വച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍. കുണ്ടറ സ്വദേശി അരുണ്‍, പെരുമ്പുഴ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. പെരുമ്പുഴ ബാറിനുസമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. അരുണ്‍ മുന്‍പ് കുണ്ടറ എസ്.ഐയെ ആക്രമിച്ച കേസിലെ പ്രതി കൂടിയാണ്.
അര്‍ധരാത്രിയില്‍ പാലരുവി എക്സ്പ്രസ് എത്തുന്നതിന് മുന്‍പായിരുന്നു റെയില്‍പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വച്ചതായി കണ്ടത്. പോസ്റ്റിലെ കാസ്റ്റ് അയണ്‍ഭാഗം വേര്‍പെടുത്താനാണ് ട്രാക്കില്‍വച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞുhttps://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
CRIME
eveningkerala news
eveningnews malayalam
KERALA
KOLLAM
kozhikode news
LATEST NEWS
LOCAL NEWS
കേരളം
ദേശീയം
വാര്‍ത്ത