താമരശ്ശേരി ചുരത്തിൽ ലോറി നിയന്ത്രണം വിട്ടു, പിറകിലേക്ക് നീങ്ങി പിക്കപ്പിൽ ഇടിച്ചു; 4 പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം ലോറി നിയന്ത്രണം നഷ്ടമായി പിറകിലേക്ക് നീങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ചുരം കയറുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി പിറകിലേക്ക് നീങ്ങുകയായിരുന്നു.  പിറകിലുണ്ടായിരുന്ന പിക്കപ്പ് വാനില്‍ ലോറി ഇടിച്ചു. തുടര്‍ന്ന് ഇതിന് പുറകിലായി എത്തിയ ട്രാവലറിലേക്ക് പിക്കപ്പ് വാനില്‍ ഇടിച്ചു കയറി. 

ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവര്‍ അബ്ദുല്‍ ഹക്കിം, കാസിം എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് കൂടി നിസ്സാര പരിക്കേറ്റിട്ടുണ്ട്. മഞ്ചേരിയില്‍ നിന്ന് മൈസൂരിലേക്ക് പച്ചക്കറി എടുക്കാനായി പോവുകയായിരുന്നു ഇവര്‍. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read More : വയനാട് സ്വദേശിനിക്ക് മാട്രിമോണി സൈറ്റിലൂടെ കല്യാണാലോചന, പറഞ്ഞതെല്ലാം കള്ളം; യുവാവ് തട്ടിയത് 85000 രൂപ, പിടിയിൽ

By admin