കൊച്ചി : അമൃത ആശുപത്രിയുടെ 100 ദിന ക്ഷയരോഗ നിർമാർജ്ജന ക്യാമ്പെയ്‌നിന്റെ ഭാഗമായി, ക്ഷയരോഗ സ്ക്രീനിംഗ് ക്യാംപ് സംഘടിപ്പിച്ചു.
പുകവലി, പ്രമേഹം, പ്രായാധിക്യം, കാൻസർ, ദീർഘകാല ശ്വാസകോശ രോഗങ്ങൾ തുടങ്ങി ഉയർന്ന അപകടസാധ്യതയുള്ളവർ ഉൾപ്പെടെ 120-ൽ കൂടുതൽ വ്യക്തികളിൽ സ്ക്രീനിംങ് നടത്തി.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മധ്യകേരള ഘടകം, എറണാകുളം ജില്ലാ ടിബി സെന്റർ, NYMAT-INDIA, എന്നിവയുടെ സഹകരണത്തോടെ ശ്രീമൂലനഗരം അകവൂർ ഗവണ്മെന്റ് സ്കൂളിൽ വെച്ചായിരുന്നു ക്യാംപ്.
ക്ഷയരോഗ സാധ്യതയുള്ളവർക്കായി ചൊവ്വര ഗവണ്മെന്റ് ആശുപത്രിയുടെയും ജില്ലാ ടി ബി സെന്ററിന്റെയും സഹായത്താൽ കഫ പരിശോധനയും നടത്തി.