ഡല്‍ഹി: ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അശ്ലീലവും അക്രമവും കാണിക്കുന്നുണ്ടെന്ന പരാതികള്‍ക്കിടെ ദോഷകരമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ഒരു പുതിയ നിയമ ചട്ടക്കൂടിന്റെ ആവശ്യകത അംഗീകരിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അശ്ലീലവും അക്രമാസക്തവുമായ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതിന് ഭരണഘടനാ പരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവകാശം ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ സമൂഹത്തില്‍ ആശങ്ക വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന് പാര്‍ലമെന്ററി പാനലിന് നല്‍കിയ മറുപടിയില്‍ മന്ത്രാലയം പറഞ്ഞു

നിലവിലെ നിയമങ്ങളില്‍ ചില വ്യവസ്ഥകള്‍ നിലവിലുണ്ടെങ്കിലും അത്തരം ദോഷകരമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് കര്‍ശനവും ഫലപ്രദവുമായ നിയമ ചട്ടക്കൂട് വേണമെന്ന ആവശ്യം വര്‍ദ്ധിച്ചു വരികയാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിച്ചു.
നിലവിലെ സംഭവവികാസങ്ങള്‍ മന്ത്രാലയം ശ്രദ്ധിച്ചിട്ടുണ്ട്, നിലവിലുള്ള നിയമപരമായ വ്യവസ്ഥകളും പുതിയൊരു നിയമ ചട്ടക്കൂടിന്റെ ആവശ്യകതയും പരിശോധിക്കുന്ന പ്രക്രിയയിലാണെന്നും മന്ത്രാലയം പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *