ബഹിരാകാശത്തെ തമാശകൾ, പാന്റ്സില്‍ രണ്ട് കാലുകളും ഒരേസമയം ഇടാം! വീഡിയോയുമായി ഡോണ്‍ പെറ്റിറ്റ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) പല കാര്യങ്ങളും മനുഷ്യര്‍ക്ക് അവിശ്വസനീയമാണ്. സീറോ-ഗ്രാവിറ്റിയിലെ പല സംഭവവികാസങ്ങളും നിലയത്തിലെ സഞ്ചാരികള്‍ക്ക് പോലും ആകാംക്ഷ നല്‍കുന്നതാണ്. ഇത്തരത്തിലൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഐഎസ്എസിലെ സഞ്ചാരിയായ ഡോണ്‍ പെറ്റിറ്റ്.
ഭൂമിയിലുള്ള നാം മനുഷ്യര്‍ക്ക് ഒരു പാന്റ്സ് ധരിക്കണമെങ്കില്‍ ചില്ലറ അല്പം സാഹസികത കൂടിയേ തീരൂ. ഒരേസമയം രണ്ട് കാലുകളും പാന്റ്സിലേക്ക് നിന്നുകൊണ്ട് പ്രവേശിപ്പിക്കുക പ്രയാസമാണ് എന്നിരിക്കേ ഒറ്റക്കാലില്‍ നിന്ന് പാന്റിടുക അത്ര എളുപ്പമല്ല. എന്നാല്‍ ബഹിരാകാശത്ത് മറിച്ചാണ് കാര്യങ്ങള്‍! സീറോ-ഗ്രാവിറ്റിയാണ് എന്നതുകൊണ്ടുതന്നെ, വേണമെങ്കില്‍ രണ്ട് കാലുകളും പാന്റ്സിലേക്ക് ഒരേസമയം പ്രവേശിപ്പിക്കാം. ഈ അത്യാകര്‍ഷകമായ ദൃശ്യങ്ങളാണ് നിലയത്തിലെ നാസയുടെ സഞ്ചാരിയായ ഡോണ്‍ പെറ്റിറ്റ് എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ടു ലെഗ്സ് അറ്റ് എ ടൈം എന്ന കുറിപ്പോടെയാണ് പെറ്റിറ്റ് വീഡിയോ 2025 ഫെബ്രുവരി 21ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേര് ഈ രസകരമായ ദൃശ്യങ്ങള്‍ കണ്ടു. വീഡിയോ ചുവടെ കാണാം.
Two legs at a time! pic.twitter.com/EHDOkIBigA
— Don Pettit (@astro_Pettit) February 21, 2025
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള കൗതുകകരമായ അനേകം ഫോട്ടോകളും വീഡിയോകളും ലോകജനതയ്ക്ക് പങ്കുവെയ്ക്കുന്ന തകര്‍ക്കന്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഡോണ്‍ പെറ്റിറ്റ്. ബഹിരാകാശ നിലയത്തില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന ഭൂമിയിലെ വ്യത്യസ്തമായ സ്ഥലങ്ങളും ടറൈനുകളും ഭൂമിക്ക് മുകളിലുള്ള ധ്രുവദീപ്തിയും പ്രപഞ്ചത്തിലെ മറ്റ് നക്ഷത്രങ്ങളുടെയും മറ്റ് ബഹിരാകാശ വസ്തുക്കളുടെയും സാന്നിധ്യവുമെല്ലാം പെറ്റിറ്റ് മുമ്പ് എക്സ് അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു.
Read more: എന്താ ചേല്! ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ വാല്‍നക്ഷത്രം ഇങ്ങനെയായിരിക്കും; ഫോട്ടോ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം