വാഷിങ്‌ടൺ : അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്‌ബിഐയുടെ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ നിയമിതനായി. പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഗുജറാത്തിൽ വേരുകളുള്ള കാഷ് പട്ടേൽ.
നേരിയ ഭൂരിപക്ഷത്തിലാണ് പട്ടേലിന്റെ നിയമനം. റിപബ്ലിക്കൻ പാർട്ടിക്കാണ് സെനറ്റിൽ ഭൂരിപക്ഷം. 59 പേർ പട്ടേലിന് അനുകൂലമായി വോട്ടുചെയ്തപ്പോൾ 49 പേർ എതിർത്തു.
ആവശ്യമായ യോഗ്യതകളൊന്നുമില്ലാത്ത പട്ടേലിനെ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയുടെ തലപ്പത്ത് നിയമിച്ചത് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണെന്ന് ആരോപിച്ച് ഡെമൊക്രാറ്റിക് പാർട്ടി നിയമനത്തെ ശക്തമായി എതിർത്തു.