യു എസ് : ബ്രിക്സ്  സംഘടന തകർന്നു തരിപ്പണമായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്  ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഉയർന്നുവന്ന 10 രാജ്യങ്ങളുൾപ്പെട്ട ഓർഗനൈസേഷൻ തകർന്നതായി അമേരി ക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
ഡോളറിനെ തകർക്കാനാണ് ബ്രിക്സ് ശ്രമിച്ചത്. ഇതിന് പകരം പുതിയ കറൻസി സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമമെന്നും തീരുവ ചുമത്തുമെന്ന ഭീഷണിക്ക് പിന്നാലെ അഞ്ച് രാജ്യങ്ങളുടെ ഈ സംഘം ചിതറി പോയെന്നും ട്രംപ് പറഞ്ഞു.
താൻ അധികാരത്തിലെത്തിയപ്പോൾ ഡോളറിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ബ്രിക്സ് രാജ്യങ്ങളുടെ ഉൽപന്നങ്ങൾ വേണ്ടെന്നും പറഞ്ഞു. തീരുവ ചുമത്തുമെന്ന് പറഞ്ഞതിന് ശേഷം ബ്രിക്സിനെ കുറിച്ച് കേട്ടിട്ടില്ല. അവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ട്രംപ് പരിഹസിച്ചു.
ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുമെന്ന് ഫെബ്രുവരി 13നാണ് ട്രംപ് പറഞ്ഞത്. ജനുവരിയിൽ ഡോളറിന് ബദലയായി പുതിയ കറൻസി പുറത്തിറക്കിയാൽ വലിയ തീരുവ ബ്രിക്സ് രാജ്യങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 2023ൽ നടന്ന ബ്രിക്സിന്റെ 15ാം സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനാണ് ഡോളറിന് ബദലായി കറൻസി പുറത്തിറക്കണമെന്ന നിലപാട് എടുത്തത്. 
ട്രംപ് പറഞ്ഞത്
” കാരണം എന്താണെന്ന് എനിക്കറിയില്ല. അവർക്കെന്തുപറ്റിയെന്ന് അവർ തന്നെ പറയട്ടെ.ഡോളറിനെതിരെ സ്വന്തമായി കറൻസിയുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ് ബ്രിക്സ്. അങ്ങനെ ചെയ്‌താൽ അവർക്കെതിരെ 150 % താരിഫ് ഏർപ്പെടുത്തുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയതാണ്. അത് നടപ്പാക്കാനും എനിക്കറിയാം. അതുകൊ ണ്ടാണോ ആ ഓർഗനൈസേഷൻ തകർന്നതെന്ന് എനിക്കറിയില്ല ” ഇതായിരുന്നു ട്രംപിന്റെ വാകകുകൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *