കുവൈറ്റ്: കുവൈറ്റിലെ സംസ്കാരവും സൗഹാർദ്ദവും ഉയർത്തിപ്പിടിച്ച് ഒരുക്കിയ സംഗീത ആൽബം ‘യാ ഹല കുവൈത്ത്’ സംഗീത പ്രേമികളെ ആകർഷിക്കുകയാണ്.
മുജ്തബ ക്രിയേഷൻസ് & ഇവന്റ്സ് അവതരിപ്പിക്കുന്ന ഈ മ്യൂസിക്കൽ ആൽബം ഹബീബുള്ള മുട്ടിച്ചൂരാണ് സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ഗായിക ശ്രുതി ശിവദാസ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുമ്പോൾ, അതിന് ഗഫൂർ കോലത്തൂർ രചിച്ച വരികളാണ് ശ്രദ്ധയം.
മിൻഷാദ് സാര സംഗീതസംവിധാനം നിർവഹിച്ച ഈ ആൽബം സംഗീതാസ്വാദകരെ സ്വാധീനിക്കും. ഛായാഗ്രഹണം രതീഷ് സിവി അമ്മസ്, എഡിറ്റിംഗ് മെൻഡോസ് ആന്റണി, നൃത്തസംവിധാനം രാജേഷ് കൊച്ചി (DK Dance World) എന്നിവരുടേതാണ്.
ഗാനം കൂടുതൽ മനോഹരമാക്കുന്നതിൽ അണിയറപ്രവർത്തകരായ ആശ്രഫ് ചോറോട്ട്, മൊയ്തു മെമി എന്നിവരുടെ സംഭാവനയും ശ്രദ്ധേയമാണ്.
പ്രോഗ്രാമിംഗ്, മിക്സിംഗ്, സ്റ്റുഡിയോ പ്രവർത്തനങ്ങൾ എന്നിവയിൽ നിരവധി കഴിവുള്ളവർ ചേർന്നുണ്ടാക്കിയ ഈ ആൽബം കുവൈറ്റിന്റെ മനോഹാരിത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കൊരു ദൃശ്യ-ശ്രാവ്യ മേളയാണ്.
കുവൈറ്റിനെ പ്രണയിക്കുന്നവർക്കും അതിന്റെ സംസ്കാരത്തോട് അഭിമാനമുള്ളവർക്കും ഈ ആൽബം ഒരു മികച്ച സംഗീതാനുഭവമാകുമെന്ന് ഉറപ്പാണ്.
പ്രത്യേകിച്ച് കുവൈറ്റിന്റെ ദേശീയ ദിനത്തോടും വിമോചന ദിനത്തോടും അനുബന്ധിച്ച് എസ്സാർ മീഡിയ (Essaar Media) യുട്യൂബ് ചാനലിൽ കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്.