യുഎഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ
അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക.
നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐസിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്.
Read Also – സൗദി റിയാലിന് ഇനി ഔദ്യോഗിക ചിഹ്നം, പ്രഖ്യാപിച്ച് സൽമാൻ രാജാവ്
അപേക്ഷകൻ യുഎഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം. ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്പോർട്ട് കൈവശമുണ്ടായിരിക്കണം, യുഎ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന നൂതനപദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യുഎഇ സമഗ്രമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.