ലോകത്തിലെ ഏറ്റവും സ്ലിം ആയ ഫോള്‍ഡബിള്‍ ഫോണ്‍; ഒപ്പോ ഫൈൻഡ് എന്‍5 പുറത്തിറങ്ങി, ഫ്ലാഗ്ഷിപ്പ് ഫീച്ചറുകള്‍

ഗ്വാങ്‌ഡോങ്: ഒപ്പോ (OPPO) തങ്ങളുടെ നാലാം തലമുറ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണായ ഒപ്പോ ഫൈൻഡ് എന്‍5 (Oppo Find N5) ആഗോള വിപണികൾക്കായി പുറത്തിറക്കി. ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞ മടക്കാവുന്ന ഫോണാണ് ഒപ്പോ ഫൈൻഡ് എന്‍5. കട്ടിയുടെ കാര്യത്തില്‍ ഹോണർ മാജിക് വി3യെയാണ് ഒപ്പോ ഫൈൻഡ് എന്‍5 മറികടക്കുന്നത്. തുറക്കുമ്പോൾ ഒപ്പോ ഫൈന്‍ഡ് എന്‍5-ന്‍റെ കട്ടി 4.21 മില്ലിമീറ്റർ മാത്രമാണ്. 5600mAh ബാറ്ററിയുള്ള ആദ്യത്തെ മടക്കാവുന്ന ഫോൺ കൂടിയാണിത്. ട്രിപ്പിൾ ഐപി റേറ്റിംഗുള്ള ഈ ഫോൺ അണ്ടർവാട്ടർ ഫോട്ടോഗ്രാഫി ചെയ്യാൻ പ്രാപ്‍തമാണ്. 16 ജിബി റാമുള്ള ഒരു വേരിയന്‍റിൽ മാത്രമാണ് ഒപ്പോ ഫൈൻഡ് എന്‍5  പുറത്തിറക്കിയിരിക്കുന്നത്.

ഓപ്പോ ഫൈൻഡ് N5 വിലയും ലഭ്യതയും

മിസ്റ്റി വൈറ്റ്, കോസ്‍മിക് ബ്ലാക്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഓപ്പോ ഫൈൻഡ് എന്‍5 ലഭ്യമാണ്. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഒറ്റ കോൺഫിഗറേഷനിൽ മടക്കാവുന്ന ഫോൺ ലഭ്യമാണ്. ഫോണിന്‍റെ വില 2499 സിംഗപ്പൂർ ഡോളർ (1867 ഡോളർ, അതായത് ഏകദേശം 1.62 ലക്ഷം രൂപ) ആണ്. ഫൈൻഡ് എന്‍5-ന്‍റെ പ്രീ-ഓർഡറുകൾ ഉടൻ ആരംഭിക്കുകയും വിൽപ്പന ഫെബ്രുവരി 28ന് തുടങ്ങുകയും ചെയ്യും. അതേസമയം ഓപ്പോ ഫൈൻഡ് എന്‍5 ഇന്ത്യയിൽ പുറത്തിറങ്ങുമോ എന്ന് വ്യക്തമല്ല.

അടിസ്ഥാന സ്പെസിഫിക്കേഷനുകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിന്‍റെ 7-കോർ പതിപ്പാണ് ഈ ഫോൺ ഉപയോഗിക്കുന്നത്, 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഒരു കോൺഫിഗറേഷനിൽ മാത്രമേ ഇത് ലഭ്യമാകൂ. 50 മെഗാപിക്സൽ മെയിൻ, ടെലിഫോട്ടോ ലെൻസുകൾ 12 മെഗാപിക്സൽ അൾട്രാവൈഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹാസൽബ്ലാഡ് ബ്രാൻഡഡ് ക്യാമറകളും ശ്രദ്ധേയമാണ്. 6.62 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഇന്‍റേണൽ ഡിസ്‌പ്ലേയും 8.12 ഇഞ്ച് 2കെ എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേയും ആണ് ഓപ്പോ ഫൈൻഡ് എൻ5-ൽ ഉള്ളത്. രണ്ടും അമോലെഡ് പാനലുകളാണ് ഈ ഫോണിൽ. ഇതിന് 120Hz LTPO റിഫ്രഷ് റേറ്റും 2160Hz PWM ഡിമ്മിംഗും ഉണ്ട്.

മുൻ മോഡലിന് സമാനമായ രൂപകൽപ്പനയാണ് ഈ ഡിവൈസിന്‍റെ സവിശേഷത. പിൻ പാനലിൽ ഒരു വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ട്. പവർ ബട്ടണിൽ ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റ് സ്‍കാനർ ഉണ്ട്, ഇടതുവശത്ത് ഒരു അലേർട്ട് സ്ലൈഡറും ഉണ്ട്. ഫോണിന് IPX6, X8, X9 റേറ്റിംഗുകൾ ഉണ്ട്. അതായത് ജലത്തെയും പൊടിയെയും ഇത് പ്രതിരോധിക്കുന്നു. ഫൈൻഡ് N5 വളരെ നേർത്തതായതിനാൽ, ഒപ്പോയ്ക്ക് അതിന്‍റെ യുഎസ്‍‍ബി – സി പോർട്ട് അനുയോജ്യമാക്കാൻ കസ്റ്റമൈസ് ചെയ്യേണ്ടി വന്നു. 5,600mAh ബാറ്ററി ഫോണിന്‍റെ വലിപ്പത്തിന് അതിശയകരമാംവിധം വിശാലമാണ്.

ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞ മടക്കാവുന്ന ഫോൺ

ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞ മടക്കാവുന്ന സ്‍മാർട്ട്‌ഫോൺ ആണിതെന്ന് കമ്പനി പറയുന്നു. അടയ്ക്കുമ്പോൾ, അതിന്റെ കനം 8.93 മില്ലിമീറ്ററാണ്. എന്നാൽ തുറക്കുമ്പോൾ, അത് 4.21 മില്ലിമീറ്ററായി നേർത്തതായി മാറുന്നു. ഗ്ലാസ് പതിപ്പിന് 229 ഗ്രാമാണ് ഭാരം, തുകൽ പതിപ്പിന് 239 ഗ്രാമാണ് ഭാരം. അടച്ചുവെച്ചാൽ ഫൈൻഡ് എന്‍5 ഏതൊരു എതിരാളിയായ മടക്കാവുന്ന മോഡലിനേക്കാളും സ്ലിമ്മാണ്. 8.93 എംഎം ഉള്ള ഇത് ഹോണർ മാജിക് വി3 നേക്കാൾ കനം കുറഞ്ഞതും ഒരു ഐഫോൺ 16 പ്രോയെക്കാൾ ഒരു മില്ലിമീറ്ററിൽ താഴെ കട്ടിയുള്ളതുമാണ്. ഫോൺ തുറന്നാൽ ഏറ്റവും കനം കുറഞ്ഞ സ്ഥാനത്ത് 4.21 എംഎം മാത്രമേയുള്ളൂ.

ശക്തമായ ക്യാമറ സജ്ജീകരണം

ഫോട്ടോഗ്രാഫിക്കായി, ഹാസൽബ്ലാഡ് ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്, അതിൽ 50-മെഗാപിക്സൽ സോണി LYT-700 മെയിൻ സെൻസർ, 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 6x ഒപ്റ്റിക്കൽ സൂമും 30x ഡിജിറ്റൽ സൂമും ഉള്ള 50-മെഗാപിക്സൽ പെരിസ്‌കോപ്പ് ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി പുറം, അകം ഡിസ്‌പ്ലേകളിൽ 8 മെഗാപിക്സൽ ക്യാമറയുണ്ട്.

വലിയ ബാറ്ററിയും റാമും

16 ജിബി എൽപിഡിഡിആർ 5x റാമും 512 ജിബി യുഎഫ്എസ് 4.0 സ്റ്റോറേജുമായി ജോടിയാക്കിയ സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഈ ഡിവൈസിന് കരുത്ത് പകരുന്നത്. ഫോണിന് 5600mAh സിലിക്കൺ-കാർബൺ ബാറ്ററിയുണ്ട്, ഇത് 80 വാട്സ് വയർഡ്, 50 വാട്സ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 80 വാട്സ് ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച് ഫോൺ വെറും 42 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യപ്പെടുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Read more: ഐഫോൺ 16ന് തന്നെ പണികൊ‌ടുക്കുമോ പുത്തൻ ഐഫോൺ 16ഇ; വിലയിലും ഫീച്ചറുകളിലുമുള്ള വ്യത്യാസങ്ങൾ ഇവ, സാമ്യതകളും ഏറെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin