കൊല്ലം: കൊല്ലം വയലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം. വയല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു കയ്യാങ്കളി. ബസില്‍ നിന്നും ഇറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു.
സ്‌കൂളില്‍ അടുത്തിടെ നടന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയായിരുന്നു സ്‌കൂളിന് പുറത്തെ സംഘര്‍ഷം. പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി.