ആലപ്പുഴ: അന്യായമായ സ്വർണ്ണ റിക്കവറിയുടെ പേരിൽ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട മുഹമ്മയിലെ രാജി ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും, സമഗ്രമായ അന്വേഷണം നടത്തണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആലപ്പുഴജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
യൂണിഫോo ഇല്ലാതെ മഫ്തിയിൽ എത്തിയ ഒരു സംഘം പോലീസുകാരാണ് രാധാകൃഷ്ണനെ ഫെബ്രുവരി 6ന് കസ്റ്റഡിയിൽ എടുക്കുന്നത്. 7ന് വൈകിട്ട് കടയിലെത്തിച്ചു റിക്കവറി ആവശ്യപ്പെടുമ്പോൾ അവശനിലയിൽ ആയിരുന്ന രാധാകൃഷ്ണനെ മകൻറെ മുന്നിൽവച്ച് നാട്ടുകാർ നോക്കിനിൽക്കെ കനത്ത ദേഹോപദ്രവം ഏൽപ്പിച്ചതായി മകൻറെ പരാതിയിൽ പറയുന്നു.
റിക്കവറിക്ക് പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങൾ ഒന്നും പാലിച്ചില്ലന്ന് മാത്രമല്ല രാധാകൃഷ്ണൻറെ കടയുടെ തൊട്ടടുത്തുള്ള മകനെയോ, വീട്ടുകാരെയോ അറിയിച്ചില്ല. പോലീസിൻറെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപമാണ് നടന്നിട്ടുള്ളത്. 
മോഷ്ടാവിന്റെ മൊഴിയുടെ പേരിൽ റിക്കവറി നടത്താമെന്ന നിയമം ദുരുപയോഗം ചെയ്തു ആരെയും കള്ളക്കേസിൽ കുടുക്കുകയാണ് പോലീസ് ചെയ്യുന്നത്. തികഞ്ഞ മനുഷ്യാവകാശ ലംഘനം ഈ റിക്കവറി കേസിൽ നടന്നിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 25ന് സെക്രട്ടറിയേറ്റ് ധർണ്ണ വിജയിപ്പിക്കാൻ ജില്ലയിൽ നിന്നും 200 പേർ പങ്കെടുക്കും മരണപ്പെട്ട രാധാകൃഷ്ണൻ്റെ കുടുബവും സെക്രട്ടറിയേറ്റ് ധർണ്ണയിൽ പങ്കെടുക്കുംഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി  അറിയിച്ചു.
ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര , ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൻ ട്രഷറർ എബി തോമസ്, കെ.നാസർ, എ.എച്ച്.എം. ഹുസൈൻ, വേണു കൊപ്പാറ,എ. മോഹൻ മണ്ണഞ്ചേരി .മുട്ടം നാസർ, മുരുകേഷൻ ചെങ്ങന്നൂർ, ബഷീർട്ടാ പറമ്പിൽ, അബ്ദുല്ല അണ്ടോളി എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *