ഡൽഹി: വനിതകൾക്കുള്ള കാൻസർ വാക്സിൻ അഞ്ചു മുതൽ ആറുമാസത്തിനകം വിപണിയിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ്.
ഒമ്പത് വയസു മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികൾക്കായാണ് വാക്സിൻ പുറത്തിറക്കുന്നത്. ഈ പ്രായത്തിലുള്ള പെൺകുട്ടി കൾക്കിടയിലെ വർധിച്ച രോഗനിരക്ക് മുൻനിർത്തിയാണ് വാക്സിൻ വേഗത്തിൽ പുറത്തിറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ ഗവേഷണം പൂർത്തിയായി കഴിഞ്ഞു. സ്തനം, വായ്, സെർവിക്കൽ കാൻസർ പ്രതി രോധിക്കുന്നതിനാണ് വാക്സിൻ ലക്ഷ്യമിടുന്നത്.
കാൻസർ ചികി ത്സാ മരുന്നുകളുടെ ഇറക്കുമതി തീ രുവ റദ്ദാക്കിയത് രോഗികൾക്കും കുടുംബത്തിനും ആശ്വാസമാകുമെന്നും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ കാൻസർ വാക്സിൻ വികസിപ്പിച്ചതായി റഷ്യ വെളിപ്പെടുത്തിയിരുന്നു.