രൺബീറോ ബിൽ ഗേറ്റ്‌സോ? ഡിന്നർ ആരുടെ കൂടെ കഴിക്കും, ഉത്തരം പറഞ്ഞ് നിത്യ അംബാനി

ൺബീറോ ബിൽ ഗേറ്റ്‌സോ? അത്താഴം കഴിക്കാൻ അവസരം ലഭിച്ചാൽ ആരെ തിരഞ്ഞെടുക്കുമെന്നുള്ള ചോദ്യം വന്നത് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കായിരുന്നു. ഇതിൽ നിത്യ അംബാനി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയയിൽ വൈറലാകുന്നത്. 

ഹാർവാർഡ് ഇന്ത്യ കോൺഫറൻസ് 2025 ൽ പങ്കെടുത്തപ്പോഴാണ് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണായ നിതയോട് അവതാരകൻ റാപ്പിഡ് ഫയർ റൗണ്ടിൽ ഈ ചോദ്യം ചോദിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ധനികനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ ഭാര്യ, ലോകത്തെ ഏറ്റവും വലിയ ആറാമത്തെ ധനികനായ ബിൽ ഗേറ്റ്സിന്റെ പേര് പറയുമെന്ന് കരുതിയെങ്കിൽ തെറ്റി. നിത പറഞ്ഞ ഉത്തരം രൺബീർ കപൂർ എന്നാണ്. അതിനു പിന്നിലുള്ള കാരണമാണ് വേറിട്ട് നിൽക്കുന്നത്. 

റാപ്പിഡ് ഫക്കയർ റൗണ്ടിൽ ഹോളിവുഡോ ബോളിവുഡോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, നിത അംബാനി തെരഞ്ഞെടുത്തത് ബോളിവുഡ് ആയിരുന്നു. തുടർന്ന് അവതാരകൻ ബോളിവുഡ് സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു.ഹിന്ദി സിനിമയിലെ തന്റെ പ്രിയപ്പെട്ട നടൻ ആരാണെന്ന ചോദ്യത്തിന് അമിതാഭ് ബച്ചനാണെന്ന് നിത ഉത്തരം പറഞ്ഞു. രൺബീർ കപൂറിനെയാണോ രൺവീർ സിങ്ങിനെയാണോ ഇഷ്ടമെന്ന ചോദ്യത്തിന് രൺബീർ എന്ന ഉത്തരം നൽകി. ഒടുവിൽ അത്താഴം കഴിക്കാൻ ൺബീർ കപൂറിനെയാണോ ബിൽ ഗേറ്റ്സിനെയാണോ തെരഞ്ഞെടുക്കുക എന്ന ചോദ്യം വന്നപ്പോൾ കരഘോഷം ഉയർന്നു. അവരുടെ ഉത്തരം രൺബീർ കപൂർ എന്നായിരുന്നു. കാരണം, തന്റെ മകൻ ആകാശിന്റെ ഉറ്റ സുഹൃത്താണ് രൺബീർ. ഈ തീരുമാനത്തിൽ ആകാശ് വളരെ സന്തോഷവാനായിരിക്കുമെന്നും നിത പറഞ്ഞു. 

By admin