എലിക്കുളം: റബറിൻ്റെ വിലസ്ഥിരത ഫണ്ട് 180 രൂപയിൽ നിന്നും വർദ്ധിപ്പിക്കാൻ സർക്കാരിൽ സമ്മർദം ചെലത്തുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി. കേരള കോൺഗ്രസ് എം എലിക്കുളം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യ്തു പ്രസംഗിക്കുകയായിരന്നു അദ്ദേഹം. 
റബറിന് വില കുറഞ്ഞ സാഹചര്യത്തിൽ കെ.എം. മാണി കൊണ്ടുവന്ന വിലസ്ഥിരത ഫണ്ട് ഇന്നുവരെ 2070 കോടി രൂപ സർക്കാർ കർഷകർക്ക് നല്കി വർദ്ധിപ്പിച്ച ഭൂനികുതി കുറയ്ക്കുവാനും കേരള കോൺഗ്രസ് എം സർക്കാരിൽ സമ്മർദ്ധംചെലത്തുമെന്നും പാർട്ടി ചെയർമാൻ പറഞ്ഞു.
കാട്ടിൽ നിന്നും നാട്ടിലേയ്ക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ നിയമ ഭേദഗതി കൊണ്ടുവരണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
അഞ്ചാം മൈലിൽ നിന്നും ആരംഭിച്ച പ്രകടനത്തോടെ സമ്മേളനം തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡണ്ട് ടോമി കപ്പിലുമാക്കൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, സാജൻ തൊടുക, ടോബിൻ കെ അലക്സ്, ജോസ് പാറേക്കാട്ട്, തോമസുകുട്ടി വട്ടയ്ക്കാട്ട്, ജീമ്മിച്ചൻ ഈറ്റത്താട്ട്, ജെസി ഷാജൻ, ബെറ്റിറോയി, സെൽവി വിൽസൺ, ജോമോൾ മാത്യു, സിനി കുന്നേൽ, അവിരാച്ചൻ കോക്കാട്ട്, ജിമ്മിച്ചൻ മണ്ഡപം, ബിനായി ടോം, ജൂബിച്ചൻ ആനിത്തോട്ടം, ഷൈസ് കോഴി പൂവനാനി, ജോണി പനച്ചിക്കൽ, മാത്യു മണ്ഡപം, മഹേഷ്‌ ചെത്തിമറ്റം, വിൽസൺ പതിപ്പള്ളി, സുശീലൻ പണിക്കർ, ജോസി പുതുവയലിൽ, ജേക്കബ് നെല്ലിക്കുന്നേൽ, കുര്യാച്ചൻ ചീരാംകുഴി, റ്റോമി തെക്കേൽ, ജോണി പിണമറുകിൽ, സിജി പുളിക്കൽ, ബിൻസ് തൊടുക, മോൻസി വളവനാൽ, എന്നിവർ പ്രസംഗിച്ചു. 

പാർട്ടി വാർഡു പ്രസിഡണ്ടുമാരായ ജിൻ്റോ ഇടപ്പാടി, ജോസ് കുന്നപ്പള്ളി, ജോർജ് കാഞ്ഞമല, പ്രതീഷ് വെട്ടത്തകത്ത്,  ജോയി ശൗര്യംകുഴി, മാത്തകുട്ടി മറ്റപ്പള്ളി, ഷിജു തകടിയേൽ, ടോണി കളപ്പുരക്കൽ, സജി പേഴുംത്തോട്ടം, ഷിജി വട്ടക്കുന്നേൽ, ജോസ് അയർക്കുന്നം, സിബി ഈരുരിക്കൽ, ബാബു വെള്ളാപാണി, മാത്യുസ് ചെന്നയ്ക്കാട്ട് കുന്നേൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലി തുടങ്ങിയവർ പ്രകടനത്തിനും സമ്മേളനത്തിനും നേതൃത്വം വഹിച്ചു. മുതിർന്ന നേതാക്കൻമാരെ പാർട്ടി ചെയർമാൻ ആദരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *