ഇടുക്കി: മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു. കഴിഞ്ഞദിവസം അറ്റകുറ്റപ്പണിക്കായി വര്‍ക്ക് ഷോപ്പിലേക്ക് കയറ്റിയിടുന്നതിനിടെയാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു.
സംഭവത്തില്‍ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില്ല് ഇന്നുതന്നെ മാറ്റുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആര്‍ടിസി റോയല്‍ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ്. കെഎസ്ആര്‍ടിസിയുടെ ആര് എന്‍765 (കെ എല്‍ 15 9050) ഡബിള്‍ ഡക്കര്‍ ബസ്സാണ് മുന്നാറില്‍ സര്‍വീസ് നടത്തുന്നത്. ഈ ബസിന്റെ മുകളില്‍ നിലയിലെ മുന്‍ഭാഗത്തെ ചില്ലാണിപ്പോള്‍ തകര്‍ന്നത്.