കുംഭമേള നഗരിയിൽ സുസജ്ജമായി സിആര്‍പിഎഫ്; സുരക്ഷയും കരുതലുമായി ജവാൻമാര്‍

പ്രയാഗ്രാജ്: മഹാകുംഭമേള അവസാന ഘടത്തിലേക്ക് കടക്കുമ്പോൾ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കനത്ത സുരക്ഷയിലാണ് കുംഭമേള നടക്കുന്ന പ്രദേശം. ഏറെ മുന്നൊരുക്കങ്ങളാണ് കുംഭനഗറിൽ ഒരുക്കിയിരിക്കുന്നതും. ഇതിനെല്ലാം ഒപ്പം എത്തിച്ചേരുന്ന ഭക്തരുടെ സുരക്ഷയ്ക്കായി സദാ സജ്ജമായി സിആര്‍പിഎഫ് സേനയും രംഗത്തുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സജ്ജീകരണങ്ങളാണ് സിആര്‍പിഎഫ് കുംഭമേളയിൽ ഒരുക്കിയിരിക്കുന്നതത്. സദാ ജാഗരൂഗരായി  ഘട്ടുകളിലും, മേള മൈതാനങ്ങളിലും, പ്രധാന റൂട്ടുകളിലും സിആർപിഎഫ് ജവാൻമാർ 24 മണിക്കൂറും നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നുണ്ട്.

അനിയന്ത്രിതമായ  തിരക്ക് നിയന്ത്രിക്കാനും, ആയിരക്കണക്കിന് ഭക്തർക്ക് മാർഗനിർദേശം നൽകുന്നതിലും സിആർപിഎഫ് ജവാൻമാർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഭക്തരെ ഏറെ സൗഹാര്‍ദ്ദപരമായി സഹായ സേവനങ്ങൾ നൽകാൻ സജ്ജമാണെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കുംഭ നഗരിയിൽ കൈവിട്ടു പോയ പ്രായമായവരെയും കൂട്ടംതെറ്റിപ്പോയ കുട്ടികളെയും സുരക്ഷിതമായി തിരികെ കുടുംബത്തോടൊപ്പം ചേര്‍ക്കാനും സിആര്‍പിഎപ് ഉദ്യോഗസ്ഥര്‍ സഹായമൊരുക്കുന്നു. മഹാാകുംഭ മേളയിൽ ഓരോ ജവാനും “ആദ്യം രാഷ്ട്രം ” എന്ന മനോഭാവത്തോടെയാണ് തങ്ങളുടെ കടമ നിർവഹിക്കുന്നതെന്ന് മേളയിൽ സേവനം നൽകുന്ന  സിആർപിഎഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മഹാകുംഭമേളക്കിടെ വ്യാജ പ്രചാരണം: 54 സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി യുപി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin