ഡല്‍ഹി: ഹിന്ദുക്കള്‍ക്കും സന്യാസിമാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എയെ അറസ്റ്റ് ചെയ്തു. എംഎല്‍എ അഫ്താബ് ഉദ്ദീന്‍ മൊല്ലയെ അസം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒഡീഷ ബാലസോര്‍ ജില്ലയിലെ ജലേശ്വര് മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയാണ് അഫ്താബ് ഉദ്ദീന്‍ മൊല്ല.
ഗുവാഹത്തിയില്‍ എംഎല്‍എ വസേദ് അലി ചൗധരിയുടെ വസതിയില്‍ നിന്നാണ് മൊല്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷന്‍ 295(എ)/ 153 എ(1)(ബി)/505(2) പ്രകാരം മൊല്ലയ്ക്കെതിരെ ദിസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ നാലിന് ഗോള്‍പാറ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്.
‘ഹിന്ദു ഉള്ളിടത്ത് തെറ്റുകളുണ്ട്. പൂജാരിമാരും സന്യാസിമാരും ബലാത്സംഗികളാണ്’ എന്നായിരുന്നു മൊല്ലയുടെ പ്രസ്താവന. നവംബര്‍ 5 ന് അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മൊല്ലയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.