ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കു താരിഫ് ചുമത്താനുള്ള പ്രഖ്യാപനം ഏപ്രിൽ രണ്ടിന് ഉണ്ടാവുമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. നേരിട്ട് ഏറ്റവുമധികം പ്രത്യാഘാതം അനുഭവിക്കുന്നത് പ്രിയ സഖ്യ രാഷ്ട്രമായ സൗത്ത് കൊറിയ ആയിരിക്കും.
“നമ്മൾ അത് ഏപ്രിൽ രണ്ടിനല്ലേ ചെയ്യുക?” ട്രംപ് സഹായിയോട് ചോദിച്ചു. “അതേ” എന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അന്നു തന്നെ അത് നടപ്പിൽ വരുമോ എന്നദ്ദേഹം പറഞ്ഞില്ല.സൗത്ത് കൊറിയക്ക് ഏറ്റവും പ്രധാന വാഹന വിപണിയാണ് അമേരിക്ക. കഴിഞ്ഞ വർഷം അവർ 49.1% കയറ്റുമതിയും നടത്തിയത് യുഎസിലേക്കാണ്: $34.7 ബില്യൺ.
2016ൽ യുഎസ്-സൗത്ത് കൊറിയ വ്യാപാര കരാർ ഒപ്പു വച്ച ശേഷം അവരുടെ വാഹനങ്ങൾക്കു യുഎസ് തീരുവ ചുമത്തിയിട്ടില്ല. ഏഷ്യയുടെ നാലാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയ്ക്ക് ഇതൊരു പ്രതിസന്ധിയാവും.സൗത്ത് കൊറിയൻ വിദേശകാര്യ മന്ത്രി ചോ തായേ-യൂൾ ശനിയാഴ്ച്ച മ്യൂണിക്കിൽ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയുമായി ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്.