മുംബൈ: അവസാന പന്തുവരെ നീണ്ട പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഡൽഹി ഡെയർഡെവിൾസ് വനിതകൾക്ക് ജയം. രണ്ട് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത ഓവറിൽ 19.1 ഓവറിൽ 164 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്ത് വിജയം സ്വന്തമാക്കി.
മലയാളി താരം സജന എറിഞ്ഞ അവസാന ഓവറിൽ 10 റൺസ് വേണ്ടിയിരുന്നു.
ഒരു വിക്കറ്റ് വീണെങ്കിലും അവസാന പന്തിൽ രണ്ട് റൺസ് എടുത്ത് അരുന്ധതി റെഡ്ഡി ഡൽഹിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
അവസാന ഓവറിൽ ബാറ്റ്ചെയ്ത രാധാ യാദവിന്റെ പ്രകടനമാണ് ഡൽഹിക്ക് തുണയായത്. താരം 4 പന്തിൽ 9 റൺസെടുത്തു. 165 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഡൽഹിക്ക് വേണ്ടി ഷെഫാലി വെർമ(43), നിക്കി പ്രസാദ് (35), സാറ ബ്രൈസ് (21 ) എന്നിവരും തിളങ്ങി.