ഡെ​റാ​ഡൂ​ൺ: 38ാമ​ത് ദേ​ശീ​യ ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി. ക​ഴി​ഞ്ഞ ത​വ​ണ ഗോ​വ​യി​ൽ മ​ഹാ​രാ​ഷ്ട്ര​യു​ടെ ആ​ധി​പ​ത്യ​ത്തി​ന് മു​ന്നി​ൽ ചാ​മ്പ്യ​ൻ​ഷി​പ് ന​ഷ്ട​പ്പെ​ട്ട സ​ർ​വി​സ​സ് ഇ​ക്കു​റി തി​രി​ച്ചു​പി​ടി​ച്ച​താ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത. 
67 സ്വ​ർ​ണ​വും 26 വെ​ള്ളി​യും 27 വെ​ങ്ക​ല​വു​മ​ട​ക്കം 120 മെ​ഡ​ലു​ക​ളാ​ണ് സൈ​നി​ക സം​ഘ​ത്തി​ന്റെ സ​മ്പാ​ദ്യം. ഗോ​വ​യി​ൽ അ​ഞ്ചാ​മ​താ​യി​രു​ന്ന കേ​ര​ളം 14ാംസ്ഥാ​ന​ത്തേ​ക്ക് വീ​ണു. 

13 സ്വ​ർ​ണ​വും 17 വെ​ള്ളി​യും 24 വെ​ങ്ക​ല​വു​മാ​യി 54 മെ​ഡ​ലു​ക​ളാ​ണ് നേ​ട്ടം. 2023ൽ ​കേ​ര​ള​ത്തി​ന് 36 സ്വ​ർ​ണ​മ​ട​ക്കം 87 മെ​ഡ​ലു​ക​ളു​ണ്ടാ​യി​രു​ന്നു. 19 സ്വ​ർ​ണ​വും സ​മ്മാ​നി​ച്ച ക​ള​രി​പ്പ​യ​റ്റ് ഇ​ക്കു​റി മ​ത്സ​ര ഇ​ന​മ​ല്ലാ​യി​രു​ന്നു.

അ​തേ​സ​മ​യം, ര​ണ്ടാം​സ്ഥാ​ന​ത്തേ​ക്ക് മാ​റി​യ മ​ഹാ​രാ​ഷ്ട്ര (195) ആ​കെ മെ​ഡ​ൽ എ​ണ്ണ​ത്തി​ൽ ഒ​ന്നാ​മ​താ​ണ്. 54 സ്വ​ർ​ണ​വും 70 വെ​ള്ളി​യും 72 വെ​ങ്ക​ല​വു​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. 
മൂ​ന്നാം​സ്ഥ​ന​ക്കാ​രാ​യ ഹ​രി​യാ​ന​യും (150) ആ​കെ മെ​ഡ​ൽ എ​ണ്ണം നോ​ക്കു​മ്പോ​ൾ സ​ർ​വി​സ​സി​നേ​ക്കാ​ൾ മു​ന്നി​ലാ​ണ്. സ്വ​ർ​ണ മെ​ഡ​ലു​ക​ൾ കൂ​ടി​യ​തി​ന്റെ ആ​നു​കൂ​ല്യ​ത്തി​ലാ​ണ് സ​ർ​വി​സ​സ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. 39ാമ​ത് ദേ​ശീ​യ ഗെ​യിം​സ് 2027ൽ ​മേ​ഘാ​ല​യ​യി​ൽ ന​ട​ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *