ഹോം സ്റ്റേ അടിച്ച് പൊളിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; സീനിയർ നിയമ വിദ്യാർത്ഥികൾക്കെതിരെ കേസ്

തിരുവനന്തപുരം:പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ സഹപാഠികള്‍ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. നെടുമങ്ങാട് പഴ കുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്.അഭിറാം താസമിക്കുന്ന കോളേജിന് സമീപത്തെ ഹോം സ്റ്റേയിൽ ഇന്നലെ ഉച്ചയ്ക്ക് അതിക്രമിച്ച് കയറിയാണ് മര്‍ദ്ദനം. സംഭവത്തിൽ സീനയിര്‍ വിദ്യാര്‍ത്ഥികളായ ബിനോ, വിജിൻ, ശ്രീജിത്ത്, അഖിൽ എന്നിവര്‍ക്കെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു.

ബിനോ മര്‍ദ്ദിച്ചതായി അഭിറാമിന്‍റെ സുഹൃത്ത് പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനു പ്രേരിപ്പിച്ചത് അഭിറാമാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഹോം സ്റ്റേ അടിച്ചു പൊളിച്ചശേഷമാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അകത്തുകയറി അഭിറാമിനെ ക്രൂരമായി മര്‍ദ്ദിച്ചത്. നാലംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് അഭിറാം മൊഴി നൽകിയിരുന്നു. തുടര്‍ന്നാണ് പാറശ്ശാല പൊലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തത്. നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഭിറാം. അഭിറാമിന്‍റെ കഴുത്തിനും മുതുകിനും തലയ്ക്കുമാണ് പരിക്കേറ്റത്.

‘കോട്ടയം നഴ്സിങ് കോളേജിലെ റാഗിങിന് പിന്നിൽ എസ്എഫ്ഐ നേതാക്കൾ’; ഗുരുതര ആരോപണവുമായി എംഎസ്എഫ്

നഴ്സിം​ഗ് കോളേജ് റാ​ഗിം​​ഗ്: ദൃശ്യങ്ങൾ ചങ്കുതകർക്കുന്നതെന്ന് ഇരയായ കുട്ടിയുടെ അച്ഛൻ; ‘തക്കതായ ശിക്ഷ നൽകണം’

 

By admin