വാൽപ്പാറ ട്രിപ്പ് പ്ലാനിലുണ്ടോ? എവിടെയൊക്കെ പോകണം, എന്തൊക്കെ ചെയ്യണം? അറിയേണ്ടതെല്ലാം
പ്രണയം എന്ന വാക്ക് കേട്ടാല്‍ ഓര്‍മ്മവരുന്ന യാത്രകള്‍ നിങ്ങള്‍ക്കുണ്ടോ? അത് പ്രണയകാലത്തെ യാത്രയാവാം. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്രയാവാം. പ്രണയനഷ്ടത്തിനു ശേഷം ആ ഓര്‍മ്മയില്‍ ഒറ്റയ്ക്ക് നടത്തിയ യാത്രയാവാം. മറക്കാനാവാത്ത ആ യാത്രാനുഭവങ്ങള്‍ എഴുതി അയക്കൂ. തെരഞ്ഞെടുക്കപ്പെടുന്നവ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. വിലാസം: webteam@asianetnews.in. നിങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദവിലാസവും ഫോട്ടോയും യാത്രാ ഫോട്ടോകളുണ്ടെങ്കില്‍ അവയും ഒപ്പം അയക്കണം. സബ്ജക്ട് ലൈനിൽ ‘പ്രണയയാത്ര’ എന്നെഴുതാൻ മറക്കരുത്.
സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് വാൽപ്പാറ. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് പുറമെ വാൽപ്പാറയിലേയ്ക്കുള്ള യാത്രയാണ് സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്നത്. അതിരപ്പിള്ളിയും വാഴച്ചാലും കണ്ട ശേഷം മലക്കപ്പാറയിലെത്താം. മലക്കപ്പാറ അതിർത്തി കഴിഞ്ഞാൽ വാൽപ്പാറയിലെത്തി.
സഞ്ചാരികൾക്ക് വേണ്ടി വാൽപ്പാറ പ്രത്യേകമായി ഒന്നും ഒരുക്കിവെച്ചിട്ടില്ല. തേയില തോട്ടങ്ങളും കോടമഞ്ഞും തണുപ്പുമാണ് വാൽപ്പാറയിലുള്ളത്. എന്നാൽ, വളഞ്ഞുപുളഞ്ഞുള്ള പാതയിലൂടെയുള്ള ഡ്രൈവ് സഞ്ചാരികൾക്ക് എന്നും ആവേശമാണ്. കാട്ടിലൂടെയുള്ള യാത്രയിൽ വന്യജീവികളെ കാണാനും കഴിഞ്ഞേക്കും. ബൈക്കിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കാറിലും മറ്റും പോകുന്നവർ വാഹനത്തിനുള്ളിൽ തന്നെ ഇരുന്ന് പരമാവധി കാഴ്ചകൾ അസ്വദിക്കുന്നതാണ് നല്ലത്. മാത്രമല്ല, ഭക്ഷണം കഴിക്കാനും മറ്റും പുറത്തിറങ്ങുന്നവർ പ്ലാസ്റ്റിക് അവിടെ വലിച്ചെറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. വാൽപ്പാറയിലേയ്ക്ക് പോകുന്നവർ കണ്ടിരിക്കേണ്ട 9 സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1. കൂലങ്കൽ നദി
വാൽപ്പാറയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ നദിയാണ് കൂലങ്കൽ നദി. മനോഹാരിതയ്ക്കും സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിനും പേരുകേട്ടതാണ് കൂലങ്കൽ നദി. ഈ നദിയിലൂടെയുള്ള ട്രെക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. “കൂലങ്കൽ” എന്ന് വിളിക്കുന്ന കല്ലുകൾ ഇവിടെ കാണാം.
2. തലനാർ സ്നോ പോയിൻ്റ്
വാൽപ്പാറയിൽ നിന്ന് 17 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു കിടിലൻ സ്ഥലമാണ് തലനാർ സ്നോ പോയിന്റ്. പൊള്ളാച്ചി – വാൽപ്പാറ റോഡിൽ നിന്ന് വാൽപ്പാറയിലേക്കുള്ള വഴിയിൽ 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്നോ പോയിന്റിൽ എത്തിച്ചേരാം. ഇവിടെ നിന്നാൽ പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിക്കാം.
3. ബാലാജി ടെമ്പിൾ വ്യൂ പോയിൻ്റ്
വാൽപ്പാറയിൽ നിന്ന് ഏകദേശം 10 കി.മീ മാറി ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് പിന്നിലാണ് അതിമനോഹരമായ കാഴ്ചകളുള്ളത്. പെരിയ കരമലൈ ടീ ഇൻഡസ്ട്രീസിൻറെ ഉടമസ്ഥതയിലാണ് ഈ ക്ഷേത്രമുള്ളത്.
4. മങ്കി ഫാൾസ്
ചെക്ക്‌പോസ്റ്റിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ ആനമാലി മലനിരകളുടെ അടിത്തട്ടിലാണ് മങ്കി ഫാൾസ് സ്ഥിതി ചെയ്യുന്നത്. സുരക്ഷിതമായി കുളിക്കാൻ പറ്റിയ സ്ഥലമാണിത്. കുരങ്ങൻമാരുടെ വിഹാര കേന്ദ്രം കൂടിയാണിവിടം.
5. ലോംസ് വ്യൂ പോയിൻ്റ്
വാൽപ്പാറ റോഡിലെ 9-ാമത്തെ ഹെയർ പിൻ വളവിലാണ് ലോംസ് വ്യൂ പോയിന്റ്. ആളിയാർ അണക്കെട്ടിൻ്റെ വിശാലമായ കാഴ്ച ഇവിടെ നിന്നാൽ കാണാം. പൊള്ളാച്ചി നഗരവും പശ്ചിമഘട്ടവും ഇവിടെ നിന്നാൽ കാണാൻ കഴിയും.
6. നല്ലമുടി വ്യൂ പോയിൻ്റ്
സഞ്ചാരികൾക്ക് താഴ്‌വരയുടെയും കുന്നുകളുടെയും മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഇടമാണ് നല്ലമുടി വ്യൂ പോയിന്റ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,400 മീറ്റർ ഉയരത്തിലാണ് ഈ വ്യൂപോയിൻ്റ് സ്ഥിതി ചെയ്യുന്നത്,
7. വെള്ളാമലൈ ടണൽ
വാൽപ്പാറയിലെ ഏറ്റവും ശാന്തമായ സ്ഥലങ്ങളിൽ ഒന്നാണ് വെള്ളാമലൈ ടണൽ. വാൽപ്പാറയിൽ സ്ഥിതിചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന രത്നമാണിത്.
8. ചിന്നാർ കല്ലാർ വെള്ളച്ചാട്ടം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ സ്ഥലം. ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ തുറക്കുകയുള്ളൂ. കുളിക്കാൻ അനുയോജ്യം.
9. നീലഗിരി താർ വളവ്
ലോം വ്യൂ പോയിൻ്റിന് അടുത്തായി വംശനാശഭീഷണി നേരിടുന്ന വരയാടുകൾ അഥവാ നീലഗിരി താറുകളെ കാണാൻ സാധിക്കുന്ന സ്ഥലമാണ് നീലഗിരി താർ വളവ്.
READ MORE: വാലന്റൈൻസ് ഡേ കളറാക്കണ്ടേ? ഈ 5 റൊമാൻ്റിക് ഡെസ്റ്റിനേഷനുകൾ പെർഫക്ട് ഓക്കെ