ഡല്‍ഹി: ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന ഷോയിലെ എപ്പിസോഡിലെ അശ്ലീല പരാമര്‍ശങ്ങള്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്ന് യൂട്യൂബര്‍മാരായ രണ്‍വീര്‍ അല്ലാബാഡിയ, സമയ് റെയ്ന, അപൂര്‍വ മഖിജ തുടങ്ങിയവര്‍ക്കെതിരെ മഹാരാഷ്ട്ര സൈബര്‍ വകുപ്പ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

‘നിങ്ങളുടെ മാതാപിതാക്കള്‍ ജീവിതകാലം മുഴുവന്‍ എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണുമോ, അല്ലെങ്കില്‍ നിങ്ങള്‍ ഒരിക്കല്‍ അതില്‍ പങ്കുചേര്‍ന്ന് അത് എന്നെന്നേക്കുമായി നിര്‍ത്തുമോ?’ എന്ന് ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ അലഹാബാദിയ ചോദിച്ചതിനെത്തുടര്‍ന്നാണ് വിവാദമായത്

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കിട്ട വീഡിയോ വ്യാപകമായ പ്രതിഷേധത്തിനും അപലപത്തിനും കാരണമായി.
ഐടി ആക്ട് പ്രകാരം മഹാരാഷ്ട്ര സൈബര്‍ വകുപ്പ് സ്വമേധയാ എഫ്ഐആര്‍ ഫയല്‍ ചെയ്തു. ഷോയുടെ 18 എപ്പിസോഡുകളും നീക്കം ചെയ്യാന്‍ സൈബര്‍ വകുപ്പ് ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *