ചെന്നൈ: താരത്തിന്‍റെ ആരാധകർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ എഡിറ്റർ പ്രദീപിനോട് നടന്‍ വിജയ് നൽകിയ പ്രതികരണം ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. വിജയ് നായകനായി എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ എന്ന ചിത്രം ദളപതി വിജയ്‍യുടെ അവസാന പ്രോജക്റ്റ് ആണെന്നാണ് പരക്കെ അറിയപ്പെടുന്നത്.
ചിത്രത്തിന്‍റെ എഡിറ്റർ പ്രദീപിന്‍റെ നേതൃത്വത്തിൽ ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷനും ഷൂട്ടിംഗിന് സമാനമായി പുരോഗമിക്കുന്നുണ്ട്. അടുത്തിടെ പ്രദീപ് വിജയ്‍യുമായി നടത്തിയ സംഭാഷണത്തിന്‍റെ വിശദാംശങ്ങൾ ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വൈറലാകുന്നത്.
“ജനനായകൻ ചിത്രീകരണത്തിൻ്റെ ഇടവേളയിൽ എച്ച്. വിനോദ് എന്നെ വിജയ്‍യ്ക്ക് പരിചയപ്പെടുത്തി. ഞങ്ങൾ ഏകദേശം 20 മിനിറ്റോളം സംസാരിച്ചു. ഇത് ദളപതിയുടെ അവസാന ചിത്രമാണ്, അതിനാൽ ഇത് മികച്ചതായിരിക്കണം’ എന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ആരാധകർ സോഷ്യൽ മീഡിയയിൽ സമ്മർദ്ദം ചെലുത്തുന്നു എന്ന് അദ്ദേഹത്തോട് തമാശയായി ഞാന്‍ സൂചിപ്പിച്ചു. നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ ഫോക്കസ് ചെയ്യൂ എന്നാണ് വിജയ് ഇതിന് മറുപടി നല്‍കിയത്.
അതേ സമയം ജനനായകന്‍റെ പ്ലോട്ട് എന്താണ് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ചിത്രം ഒരു പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. പൂജാ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. പ്രതിനായകനായി ബോബി ഡിയോൾ എത്തും. പ്രകാശ് രാജ്, ഗൗതം മേനോൻ, മമിത ബൈജു, പ്രിയാ മണി, മോനിഷ ബ്ലെസി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
കത്തി, മാസ്റ്റർ, ബീസ്റ്റ്, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം അനിരുദ്ധ് രവിചന്ദർ അഞ്ചാം തവണയും വിജയ് ചിത്രത്തിനായി സംഗീതം ഒരുക്കും. കെവിഎന്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വരുന്ന ദീപാവലിക്ക് ചിത്രം എത്തും എന്നാണ് സൂചന.
സ്റ്റാലിന്‍ വാക്ക് പാലിക്കുന്നു : കമൽഹാസൻ തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്
നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു