ഡല്‍ഹി: എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കെ താന്‍ ഒളിവിലാണെന്ന ആരോപമം നിഷേധിച്ച് എംഎല്‍എ. തന്നെ ഒരു വ്യാജ കേസില്‍ കുടുക്കിയിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൊലപാതകക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നടപടി തടസ്സപ്പെടുത്തിയതിനാണ് ഓഖ്ല എംഎല്‍എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
ഞാന്‍ എന്റെ നിയമസഭാ മണ്ഡലത്തിലാണ് ഉള്ളത്. ഒളിവിലല്ല. ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യാന്‍ വന്ന ആള്‍ക്ക് ജാമ്യം ലഭിച്ചതാണ്.
ഫെബ്രുവരി 5 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓഖ്ല സീറ്റില്‍ വിജയിച്ച എംഎല്‍എ അവരുടെ തെറ്റ് മറച്ചുവെക്കാന്‍ പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും കത്തില്‍ അവകാശപ്പെട്ടു.
അതേസമയം, അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്യുന്നതിനായി ഡല്‍ഹി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലെ ഒരു ഡസന്‍ സ്ഥലങ്ങള്‍ക്ക് പുറമേ, രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും പോലീസും പ്രത്യേക സെല്‍ സംഘങ്ങളും സംയുക്തമായി റെയ്ഡുകള്‍ നടത്തിവരികയാണ്
കേസുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി പോലീസ് അവകാശപ്പെട്ടു. അമാനത്തുള്ള ഖാനെ ഒളിവില്‍ പോകാന്‍ ചിലര്‍ സഹായിക്കുന്നുണ്ടെന്ന് ആരുടെയും പേര് വെളിപ്പെടുത്താതെ പോലീസ് പറഞ്ഞു.