കുവൈത്ത്: പ്രവാസി യൗവനവും വിദ്യാർഥിത്വവും ലക്ഷ്യം വെച്ച് “താളം തെറ്റില്ല” എന്ന പ്രമേയമാക്കി രിസാല സ്റ്റഡി സർക്കിൾ അംഗത്വകാലത്തിന് യൂനിറ്റ്, സെക്ടർ തല യൂത്ത് കൺവീനിനു ശേഷം നടന്ന ഫഹാഹീൽ സോൺ യൂത്ത് കൺവീനിൽ നവസാരഥികളെ പ്രഖ്യാപിച്ചു.

മങ്കഫ് ഹാർമണി സ്ക്വയറിൽ നടന്ന പരിപാടി മുഹമ്മദ്‌ നദീർ സഖാഫിയുടെ അധ്യക്ഷതയിൽ ഐ സി എഫ് സെൻട്രൽ പ്രസിഡന്റ്‌ സയ്യിദ് സ്വാദിഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു

മൂസക്കുട്ടി, ശഫീഖ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നാഷനൽ സെക്രട്ടറി നവാഫ് അഹമ്മദ് കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. ഷിഹാബ് വാരം, ഹാരിസ് പുറത്തീൽ, നൗഫൽ ആറ്റിങ്ങൽ സംസാരിച്ചു.
ഭാരവാഹികൾ
മുഹമ്മദ് നദീർ സഖാഫി (ചെയർമാൻ), ഫൈസൽ(ജനറൽ സെക്രട്ടറി), മുഹമ്മദ് അസ്ലം (എക്സിക്യുട്ടീവ് സെക്രട്ടറി). സെക്രട്ടറിമാർ:  ഇസാദ്, മുനവർ ഫൈറൂസ്, മുഹമ്മദ് ഫായിസ് ജൗഹരി, മുബഷിർ സഅദി, മുഹമ്മദ് മൻസൂർ, മുഹമ്മദ് ത്വൽഹത്, സുഹൈൽ അഹ്സനി, മുഹമ്മദ് ഷബീർ, ജുനൈദ് പാരോൽ, മുഹമ്മദ് ജാസിർ.

By admin

Leave a Reply

Your email address will not be published. Required fields are marked *