ലണ്ടൻ: അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.
സ്റ്റീവ് ജോബ്‌സ് തന്നോട് ലഹരിമരുന്ന് ഉപയോഗിക്കാന്‍ ഉപദേശിച്ചിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തി ബില്‍ ഗേറ്റ്‌സ് തന്നെ രംഗത്തെത്തി.
ഉത്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സമയത്ത് എല്‍എസ്ഡി ഉപയോഗിക്കേണ്ടതായിരുന്നുവെന്നായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ഉപദേശം.
ഒരു ബ്രിട്ടീഷ് ഓണ്‍ലൈന്‍ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബിൽ ഗേറ്റ്സിന്റെ വെളിപ്പെടുത്തൽ.
എല്‍എസ്ഡി ഉപയോഗിച്ചിരുന്നുവെങ്കില്‍ ഉത്പന്നങ്ങളുടെ രൂപകല്പനയില്‍ തനിക്ക് കൂടുതല്‍ മികവുപുലര്‍ത്താനാകുമായിരുന്നുവെന്ന് സ്റ്റീവ് ജോബ്‌സ് വിശ്വസിച്ചിരുന്നതെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ലഹരി ഉപയോഗിക്കുമ്പോള്‍ മാനസികമായി കൂടുതല്‍ ക്ഷീണിക്കുകയാണ് ചെയ്തിരുന്നതെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു.
കരിയറില്‍ ജോബ്‌സ് ഒരു എതിരാളി ആയിരുന്നുവെങ്കിലും താനദ്ദേഹത്തിന്റെ പ്രതിഭയെ ബഹുമാനിച്ചിരുന്നു. പലപ്പോഴും സ്റ്റീവ് ജോബ്‌സിന്റെ കഴിവുകളില്‍ അസൂയ തോന്നിയിട്ടുണ്ടെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.