പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരായ വെസ്റ്റ് ബംഗാൾ സ്വദേശികളായ ഛാബി മണ്ഡൽ (55), റോഫിക്ക് മണ്ഡൽ (33) എന്നിവരിൽ നിന്നും 5.360 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. പ്രതികളെ അറസ്റ്റ് ചെയതു. ഞായറാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം.
ചെക്ക് പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ശ്രീധരന്, എ ഇ ഐ സുരേഷ്, എ ഇ ഐ ജി എ മുഹമ്മദ് ഷെരീഫ് വി, എ ഇ ഐ ജി പ്രഭ, പി ഒ ജി എസ് അഭിലാഷ്, കെ പി രാജേഷ്, സി ഇ ഒ അബ്ദുൾ ബഷീർ എം ഐ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.