തിരുവനന്തപുരം : ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്രസമ്മേളനത്തിന് ടാഗോർ തിയേറ്ററിൽ തുടക്കമായി. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടറും പത്മഭൂഷൻ അവാർഡ് ജേതാവുമായ പ്രൊഫ.പി.ബൽറാം ഉൽഘാടനം ചെയ്തു.
ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി (ബി എസ് എസ്) അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ.ധ്രുവജ്യോതി മുഖർജി അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഐഐഎസ് റ്റി ഡയറക്ടർ പ്രൊഫ. ദീപാങ്കർ ബാനർജി ചടങ്ങിൽ മുഖ്യാതിഥിയായി. ബ്രേക്ക് ത്രൂ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ.സൗമിത്രോ ബാനർജി, തിരുവനന്തപുരം പ്ലാനറ്റേറിയം മുൻ ഡയറക്ടർ ഡോ.അരുൾ ജറാൾഡ് പ്രകാശ്, പ്രൊഫ.അച്ചുത് ശങ്കർ, പ്രൊഫ. വൈശാഖൻ തമ്പി,  ബ്രേക്ക് ത്രൂ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ സി.പി. അരവിന്ദാക്ഷൻ, എന്നിവർ പ്രസംഗിച്ചു.
 
സംഘാടക സമിതി ചെയർമാനും മുംബൈ ഐഐ ടിയിലെ മുൻ പ്രൊഫസറുമായ ഡോ.കുര്യൻ ഐസക്ക് സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ഡോ. പി.പി.രാജീവൻ നന്ദിയും പറഞ്ഞു. ഇരുപത് സംസ്ഥാനങ്ങളിൽ നിന്നുമായി ശാസ്ത്രഞ്ജരും ഗവേഷകരും അദ്ധ്യാപകരും വിദ്യാർത്ഥികളും ശാസ്ത്രപ്രവർത്തകരുമായ ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം തിങ്കളാഴ്ച വൈകിട്ട് സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *