ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലേക്ക് കണ്ണുവച്ച് ബിജെപി.
243 അംഗ നിയമസഭയില്‍ 225 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുക എന്നതാണ് ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) ലക്ഷ്യമിടുന്നത്
ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുമെന്ന് മുതിര്‍ന്ന ബിജെപി എംഎല്‍എയും ബീഹാറിലെ മുന്‍ ഉപമുഖ്യമന്ത്രിയുമായ തര്‍കിഷോര്‍ പ്രസാദ് പറഞ്ഞു.
2005 മുതല്‍ എന്‍ഡിഎ സര്‍ക്കാര്‍ ബീഹാറില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2025 ല്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരികയും ബീഹാറിന്റെ വികസനം തുടരുകയും ചെയ്യുമെന്ന് പ്രസാദ് പറഞ്ഞു
കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) നേതാവുമായ ജിതന്‍ റാം മാഞ്ചി ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം ബീഹാറിലും പ്രതിധ്വനിക്കുമെന്ന് വ്യക്തമാക്കി.
ഡല്‍ഹി വെറും ഒരു കാഴ്ച മാത്രമാണ്, ബീഹാര്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ… ജയ് എന്‍ഡിഎ, മാഞ്ചി ട്വീറ്റ് ചെയ്തു.