കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) മാലിന്യ സംസ്കരണ സ്ഥാപനമായ ഇമേജിന്റെ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിക്ക് ഹൈകോടതി സ്റ്റേ.
സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ നടപടിക്കെതിരെ ഇമേജ് (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗോസ് ഇക്കോ ഫ്രണ്ട്ലി) സെക്രട്ടറി ഡോ. പി.വി. കൃഷ്ണകുമാർ സമർപ്പിച്ച ഹരജിയിലാണ് ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. ഹരജിയിൽ ജി.എസ്.ടി വകുപ്പിന് കോടതി നോട്ടീസും അയച്ചു.
അനധികൃത രജിസ്ട്രേഷനെന്ന ജി.എസ്.ടി ഇന്റലിജൻസിന്റെ കണ്ടെത്തലിന് പിന്നാലെയാണ് നടപടി എടുത്തത്. എന്നാൽ, ‘അസോസിയേഷൻ ഓഫ് പേഴ്സൺസ്’ രജിസ്ട്രേഷനോടെ വർഷങ്ങളായി പ്രവർത്തിക്കുകയും നികുതി നൽകുകയും ചെയ്യുന്ന സ്ഥാപനമാണിതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇത് തെളിയിക്കുന്ന രേഖകളില്ലെന്ന് സർക്കാറും വാദിച്ചു. ഹരജി വീണ്ടും മാർച്ച് 21ന് പരിഗണിക്കും.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
ANNOUNCEMENTS
eveningkerala news
eveningnews malayalam
gst
KERALA
Kerala News
TRENDING NOW
കേരളം
ദേശീയം
വാര്‍ത്ത