വയനാട്: ഡൽഹിയിലെ ജനങ്ങൾ മാറ്റത്തിനായാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി.
ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി യോഗങ്ങളിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായതായി വയനാട് പ്രിയങ്ക പ്രതികരിച്ചു.
അവർക്ക് മടുത്തു, മാറ്റത്തിനായി അവർ ആഗ്രഹിച്ചു. അതിനായി അവർ വോട്ട് ചെയ്തുവെന്നാണ് കരുതുന്നതെന്നും വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.
തെഞ്ഞെടുപ്പിൽ തോറ്റവർ കൂടുതൽ കഠിനാധ്വാനം ചെയ്യണം. നിലത്ത് നിൽക്കണം, ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.