പഴം പൊരിയിൽ ഈ ചേരുവകൾ കൂടി ചേർത്താൽ രുചി കൂടും
പഴം പൊരിയിൽ ഈ ചേരുവകൾ കൂടി ചേർത്താൽ രുചി കൂടും.
പഴം പൊരിയിൽ ഈ ചേരുവകൾ കൂടി ചേർത്താൽ രുചി കൂടും
പഞ്ചസാര പൊടിച്ചത് – 1/4 കപ്പ്
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
എള്ള് – 1 ടീസ്പൂണ്‍
മൈദ 2 കപ്പ്
അരിപൊടി – 3 ടീസ്പൂണ്‍
ഉപ്പ് – 1 നുള്ള്
എണ്ണ ആവശ്യത്തിന്
ആദ്യം പഴം ഒരേ നീളത്തിലും വണ്ണത്തിലും അരിഞ്ഞു വയ്ക്കുക. മൈദ മാവ്, അരിമാവ്, പഞ്ചസാര, എള്ള്, മഞ്ഞള്‍പൊടി, ഇവ വെള്ളം ചേര്‍ത്ത് കലക്കി വയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളക്കുമ്പോള്‍ അരിഞ്ഞ പഴം ഓരോന്നായി മാവില്‍ നല്ലപോലെ മാവു പൊതിഞ്ഞു വരത്തക്കവണ്ണം മാവില്‍ മുക്കി തിളച്ച എണ്ണയില്‍ ഇട്ട് രണ്ടുപുറവും വറുത്തെടുക്കുക.