റിയാദ്: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റ സലിം കളക്കരക്ക് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. റിയാദ് ബത്തയിലെ സബർമതിയിൽ ചേർന്ന സ്വീകരണ പരിപാടിയിൽ റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സിദ്ധീഖ്‌ കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി മെമ്പർ റസാഖ്‌ പൂക്കോട്ടുമ്പാടം ഉൽഘാടനം ചെയ്തു. റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ സലീം കളക്കര അഭിനന്ദിച്ചു.കഴിഞ കാലങ്ങളിൽ സെൻട്രൽ കമ്മിറ്റിയുടെ എല്ലാ പരിപാടികൾക്കും മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. ഭാവിയിലും  ജില്ലയുടെ പിന്തുണ സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കരുത്താകണമെന്ന് അദ്ദേഹം തന്റെ മറുപടി പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.
ഗ്ലോബൽ  കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് . അബ്ദുല്ല വല്ലാഞ്ചിറ,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രെട്ടറി സക്കീർ ദാനത്ത്,വൈസ് പ്രസിഡന്റ്‌ അമീർ പട്ടണത്ത്,ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ വഹീദ് വാഴക്കാട്,ഷറഫു ചിറ്റൻ,ജില്ലാ ഭാരവാഹികളായ സൈനുദ്ധിൻ, ഭാസ്കരൻ,സൈനുദ്ധിൻ വെട്ടത്തൂർ,ഉണ്ണി, അലി അഹമ്മദ്‌ ആസാദ്, പ്രഭാകരൻ, അബൂബക്കർ,ഷുക്കൂർ ശിഫ,ഷൌക്കത്ത് ശിഫ, ശിഹാബ് അരിപ്പൻ, ബഷീർ വണ്ടൂർ,സക്കീർ വണ്ടൂർ, മുത്തു പാണ്ടിക്കാട്,ഫൈസൽ നിലമ്പൂർ, ബൈജു വേങ്ങര, ഇസ്മായിൽ എന്നിവർ പങ്കെടുത്തു. 
മലപ്പുറം ജില്ല ഒ ഐ സിസി യുടെ സംഘടനചുമതലയുള്ള ജനറൽ സെക്രെട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും , ട്രഷറർ സാദിക്ക് വടപുറം നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed