ഇന്ത്യ വേറെ ലെവലാണ്; ഒരു കൊല്ലത്തെ ജീവിതം കാഴ്ച്ചപ്പാടാകെ മാറ്റിമറിച്ചു, വിദേശി യുവാവിന്റെ പോസ്റ്റ് വൈറൽ
യൂറോപ്യൻ സംരംഭകനായ നിക്ക് ഹുനോ കഴിഞ്ഞ വർഷമാണ് ഇന്ത്യയിലേക്ക് തന്റെ താമസം മാറ്റുന്നത്. തന്റെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ ഇവിടുത്തെ താമസം മാറ്റിമറിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ പാശ്ചാത്യ ചിന്താഗതിയെ ഇന്ത്യയിലെ ജീവിതം മാറ്റിമറിച്ചു എന്ന് അദ്ദേഹം പറയുന്നു.
എക്സിലാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ അദ്ദേഹത്തെ വിലമതിക്കാനാവാത്ത ജീവിതപാഠങ്ങൾ പഠിപ്പിച്ചു എന്നാണ് നിക്ക് പറയുന്നത്. ഇന്ത്യയിലെ ജീവിതം തന്നെ പഠിപ്പിച്ച 10 പാഠങ്ങൾ എന്തൊക്കെയാണ് എന്നാണ് അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നത്. ലോകത്തെ താൻ എങ്ങനെ കാണുന്നുവെന്നതിനെ അത് മാറ്റി രൂപപ്പെടുത്തി എന്നും അദ്ദേഹം പറയുന്നു.
അതിലൊന്ന് സമയത്തെ കുറിച്ചാണ്. എല്ലാത്തിനും ഒരു ഷെഡ്യൂൾ ആവശ്യമില്ല. ചിലപ്പോൾ തിരക്കില്ലാതെ ഇരിക്കുമ്പോഴാകും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷം സംഭവിക്കുന്നത് എന്നാണ് നിക്ക് പറയുന്നത്. ചില സമയത്ത് പരിമിതികളും നല്ല ഗുണം ചെയ്യുമെന്ന പാഠവും താൻ ഇന്ത്യയിൽ നിന്നും പഠിച്ചു എന്ന് അദ്ദേഹം പറയുന്നു. ഓരോ ജോലിക്കും അതിന്റേതായ പവിത്രത ഉണ്ടെന്ന് പഠിപ്പിച്ചുവെന്നാണ് നിക്ക് അടുത്തതായി പറയുന്നത്.
I’m European.
Last year, I moved to India.
What I experienced shattered my Western mindset.
Here are 10 life-changing lessons I learned in India that reshaped how I see the world: pic.twitter.com/gcdxm5ffHu
— NIK HUNO 🦉 (@NikHuno) February 5, 2025
ഒരാളുടെ പദവിയില് അല്ല കാര്യം എന്നതാണ് അടുത്തതായി അദ്ദേഹം പറയുന്നത്. ഒരു സിഇഒയെക്കാൾ ബഹുമാനം നഗ്നപാദനായി നടക്കുന്ന ഒരു സന്യാസിക്ക് കിട്ടുമെന്നും നിക്ക് പറയുന്നു. തിരക്കാണെങ്കിലും കാര്യങ്ങളെല്ലാം നന്നായി നടക്കുമെന്നതാണ് അദ്ദേഹം അടുത്തതായി കണ്ടെത്തിയ കാര്യം. ഇന്ത്യയിലെ ആളുകളുടെ തിരക്കിനെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. വളരെ ചെറിയ കാര്യങ്ങളാണെങ്കിലും അത് വലിയ കാര്യം തന്നെയാണ് എന്നതാണ് അടുത്തതായി നിക്ക് പറയുന്നത്. ഇന്ത്യയിലെ ഐക്യത്തെ കുറിച്ചും നിക്ക് തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
ഇങ്ങനെ ഇന്ത്യ എങ്ങനെയാണ് തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചത് എന്നതിനെ കുറിച്ച് വിശദമായ പോസ്റ്റാണ് നിക്ക് പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് നിരവധി വിദേശികൾ പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്.